ആലങ്ങാട് ∙ തകർന്നു കിടക്കുന്ന തട്ടാംപടി – കൈപ്പെട്ടി റോഡിൽ അപകടങ്ങൾ പതിവാകുന്നു. എത്രയും വേഗം ടാറിങ് നടത്തണമെന്ന ആവശ്യം ശക്തം.
കരുമാലൂർ – ആലങ്ങാട് പഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന റോഡാണിത്. അതിനാൽ ദിവസേന ഒട്ടേറെ കാൽനട– വാഹനയാത്രികരാണ് ഇതിലൂടെ കടന്നു പോകുന്നത്.
എന്നാലിപ്പോൾ ടാറിങ് പൊളിഞ്ഞു മെറ്റലുകൾ ഇളകി പുറത്തു വന്ന അവസ്ഥയിലാണ്.
ഇതോടെ വാഹനങ്ങൾ തെന്നിമറിയുകയാണ്. കഴിഞ്ഞ ദിവസവും സ്കൂട്ടർ യാത്രികൻ ഇളകി കിടക്കുന്ന മെറ്റലിൽ തെന്നി മറിഞ്ഞിരുന്നു.
ഭാഗ്യത്തിനാണു പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. ഒന്നര കിലോമീറ്ററോളം ദൂരമുള്ള റോഡ് മൂന്നു വർഷത്തോളമായി തകർന്നു കിടക്കാൻ തുടങ്ങിയിട്ടെന്നു നാട്ടുകാർ പറയുന്നു.
പലതവണ പരാതി പറഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധം ശക്തമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]