മട്ടാഞ്ചേരി∙ കൊച്ചിയിലെ ആയുർവേദ ചികിത്സയ്ക്ക് ഒപ്പം മറ്റൊരു ആഗ്രഹം കൂടി സഫലമായതിന്റെ സന്തോഷത്തിലാണ് കൊച്ചി തുറമുഖ ശിൽപി സർ റോബർട്ട് ബ്രിസ്റ്റോയുടെ ചെറുമകൻ ജാക്ക് പോട്ട്സ്. കൊച്ചിയിലെ താമസത്തിനിടെ റോബർട്ട് ബ്രിസ്റ്റോ ഉപയോഗിച്ചിരുന്ന വാസ്കോ ബോട്ട് കൺനിറയെ കണ്ടു, ചിത്രങ്ങളെടുത്തു.
കൂട്ടുകാരൻ ലീ സ്റ്റിൽ വെല്ലും ഒപ്പമുണ്ടായിരുന്നു. ഇവർ ഒരുമിച്ചാണ് കാക്കനാടുള്ള ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത്.
നാട്ടിലുള്ള ബന്ധുവുമായി സംസാരിച്ചപ്പോഴാണ് ബ്രിസ്റ്റോയുടെ ബോട്ടിനെക്കുറിച്ച് അറിഞ്ഞത്.
തുടർന്ന് ഓൺലൈനിൽ പരതി അതു സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു. ബോട്ടിന്റെ ഇപ്പോഴത്തെ ഉടമകളായ സിത്താര ഗ്രൂപ്പ് സഹോദരന്മാരായ സാജർ സിത്താരയുടെയും അബി സിത്താരയുടെയും ഫോൺ നമ്പർ സംഘടിപ്പിച്ച് അവരെ ബന്ധപ്പെട്ടു.
അവർക്ക് ഒപ്പമാണ് തോപ്പുംപടി കരുവേലിപ്പടിയിലെ യാർഡിലെത്തിയത്.
തങ്ങളുടെ നാട്ടിലേക്കു ബോട്ട് കൊണ്ടു പോകാൻ അനുവദിക്കാമോ എന്ന് സാജറിനോട് അവർ ചോദിച്ചു. എന്നാൽ, കൊച്ചിയിലെ ജനങ്ങൾ റോബർട്ട് ബ്രിസ്റ്റോയെ ഏറെ സ്നേഹിക്കുന്നുണ്ടെന്നും അവർക്ക് കാണുന്നതിന് വേണ്ടി ബോട്ട് പൊതു സ്ഥലത്ത് പ്രദർശിപ്പിക്കുമെന്നും സാജർ മറുപടി നൽകി.
2.5 ലക്ഷം രൂപ ലേലത്തിനാണ് സിത്താര സഹോദരന്മാർ ബോട്ട് വാങ്ങിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

