കൊച്ചി ∙ കേന്ദ്ര ബജറ്റിൽ സ്വർണ വ്യാപാര മേഖലയെ പരാമർശിച്ചതേയില്ലെന്നും ഇറക്കുമതി ചുങ്കവും ജിഎസ്ടി നിരക്കുകളും കുറയ്ക്കണമെന്ന ആവശ്യവും പരിഗണിച്ചില്ലെന്നും ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്.
അബ്ദുൽ നാസർ. ഒരു പവൻ സ്വർണത്തിന് 20,000 രൂപ വിലയുള്ളപ്പോഴാണ് 3% ജിഎസ്ടി ചുമത്തിയത്.
600 രൂപയായിരുന്നു അന്ന് നികുതി അടയ്ക്കേണ്ടിയിരുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 3500 രൂപയിൽ കൂടുതൽ നികുതിയായി നൽകണം.
ജനങ്ങളുടെ കൈവശമുള്ള സ്വർണം പുനരുപയോഗത്തിന് സാധ്യമാക്കണമെന്ന് ആവശ്യവും പരിഗണിച്ചില്ല. കാഷ് പർച്ചേസ് പരിധിയുയർത്തിയില്ല.
ഇഎംഐ സംവിധാനവും ഏർപ്പെടുത്തിയില്ല. സ്വർണ വ്യാപാര മേഖലയ്ക്ക് പൊതുവേ നിരാശ മാത്രമാണെന്ന് ബജറ്റിലെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

