ചാരുംമൂട്∙പൊയ്കവെള്ളത്തിൽ ഏതു സമയവും നിലംപൊത്താവുന്ന ചുനക്കര കൃഷിഭവന്റെ മുകളിലേക്കു ജീവനക്കാർക്ക് ഇരട്ടി ആശങ്കയായി ആഞ്ഞിലിമരം. മഴ തുടങ്ങുമ്പോൾ തന്നെ കൃഷിഭവന്റെ എല്ലാ മുറികളിലും വെള്ളം കയറും.
കൃഷി ഓഫിസറുടെ മുറി വരെ മുട്ടറ്റം വെള്ളത്തിലാണ്. ഒട്ടേറെ തവണ പരാതികൾ ഉയർന്നിട്ടും പുതുക്കി പണിയാനോ പുതിയ കെട്ടിടം നിർമിക്കാനോ അധികൃതർ തയാറായിട്ടില്ല.
ചുനക്കര പഞ്ചായത്തിലും കൃഷിഭവൻ ജീവനക്കാർ പരാതി നൽകിയിട്ടുണ്ട്.
10 കർഷകരിൽ കൂടുതൽപേർ ഒരേ സമയം എത്തിയാൽ ഇവർക്കു നിൽക്കാനുള്ള സൗകര്യം പോലുമില്ല കൃഷിഭവനിൽ. കൃഷിഭവനു മുകളിലേക്ക് ഒരു വലിയ ആഞ്ഞിലിമരം ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം കൃഷിഭവന്റെ മുകളിലേക്കു വീഴുമെന്ന ആശങ്കയിൽ ജീവനക്കാർ പുറത്ത് നിൽക്കുകയായിരുന്നു. യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെയാണ് കെട്ടിടം പ്രവർത്തിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

