തുറവൂർ ∙ അരൂർ–തുറവൂർ ഉയരപ്പാതയുടെ താഴെ ഇരുവശങ്ങളിലും കാന നിർമിച്ചപ്പോൾ പാതയും കാനയും തമ്മിലുള്ള ഉയരവ്യത്യാസം സമീപ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കയറാൻ തടസ്സമാകുന്നു. പാതയുടെ നിർമാണം പൂർത്തിയാകുമ്പോൾ പാതയോരത്തുള്ളവർക്കായി സ്ഥാപിച്ച താൽക്കാലിക നടവഴി ഇല്ലാതാകും.
അരൂർ മുതൽ തുറവൂർ വരെയാണ് 12.75 കിലോ മീറ്റർ പാതയുടെ ഇരു വശങ്ങളിലും കാന നിർമാണം നടക്കുന്നത്. കാനയും പാതയും തമ്മിൽ ഒരടി മുതൽ ഒന്നരയടിവരെ ഉയരവ്യത്യാസം ഉള്ളതു മൂലം പാതയോരത്തുള്ളവരുടെ വീടുകളിലേക്കും കടകളിലേക്കും ഇരു ചക്രവാഹനങ്ങൾ പോലും കയറ്റാൻ പറ്റാത്ത അവസ്ഥയാണ്.
ഇതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
നിലവിലെ ഡിസൈൻ പ്രകാരം കാനയ്ക്കു മുകളിൽ നടപ്പാതയും ഇതിനോടു ചേർന്ന് പാതയ്ക്കും കാനയ്ക്കും ഇടയ്ക്ക് ടൈൽ പാകി യുടിലിറ്റി കോറിഡോറും(സെക്കിൾപാത) നിർമിക്കും. കാനയും പാതയും തമ്മിലുള്ള ഭാഗത്ത് സൈക്കിൾ പാതയൊരുക്കുമ്പോൾ ഉയര വ്യത്യാസം പഴയപടി തന്നെ നിലനിൽക്കും.
നിലവിൽ പ്രതിഷേധം ശക്തമായ ഇടങ്ങളിൽ താൽക്കാലികമായി മെറ്റൽ വിരിച്ച് ഉയർത്തി സഞ്ചാരമൊരുക്കിയിട്ടുണ്ട്. എന്നാൽ സൈക്കിൾ പാതയ്ക്കായി ടൈൽ വിരിക്കുമ്പോൾ ഈ ഭാഗത്തൊരുക്കിയ താൽക്കാലിക സംവിധാനം പൊളിച്ചു നീക്കേണ്ടി വരുമെന്നാണ് വിവരം.
പാതയോരത്തുള്ള വീടുകളിലേക്കും കടകളിലേക്കും കയറുന്നതിനായി സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് പാതയോരത്തുള്ളവർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് നിയമ നടപടിയുമായി മുന്നോട്ട് നീങ്ങുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

