അമ്പലപ്പുഴ ∙ പെൺകുട്ടിയുടെ പ്രായം വ്യാജ രേഖ തയാറാക്കി വിവാഹം നടത്തിയ സംഭവത്തിൽ യുവാവിനെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു. വ്യാജ ആധാർ കാർഡിന്റെ സഹായത്തിലാണ് കരൂർ നടുവിലേ പറമ്പിൽ ആനന്ദ് (21) കഴിഞ്ഞ 13നു കരൂർ കിഴക്കേ വീട്ടിൽ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചത്.
2008 ജൂലൈ 6 ആണ് പെൺകുട്ടിയുടെ ജനനത്തീയതി. ഇതിനു പകരമായി ഹാജരാക്കിയ വ്യാജ ആധാറിൽ 2006 ജുലൈ 6 എന്നു തിരുത്തിയാണ് ദേവസ്വം അധികാരികളെ കബളിപ്പിച്ചത്.
ബാലക്ഷേമ സമിതിക്കു കിട്ടിയ പരാതി പൊലീസിനു കൈമാറി. ബാല വിവാഹ നിരോധന നിയമ പ്രകാരമാണ് കേസെടുത്തത്.
ഇയാൾ അടുത്ത ദിവസം ഹാജരാകണമെന്ന് പൊലീസ് നോട്ടിസ് നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

