ഹരിപ്പാട് ∙ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി വീട്ടുമുറ്റം ഉയർത്തുന്നതിന് ഇറക്കിയ മണ്ണിൽ തലയോട്ടി കണ്ടെത്തി. വെട്ടുവേനി ബീന നിവാസിൽ സി.ബിജുവിന്റെ വീടിനു മുന്നിൽ ഇറക്കിയ മണ്ണിലാണു തലയോട്ടി കണ്ടത്.
ഫൊറൻസിക് ഉദ്യോഗസ്ഥരെത്തി തലയോട്ടി പരിശോധനയ്ക്കായി കൊണ്ടുപോയി. കഴിഞ്ഞ ദിവസം ഇറക്കിയ മണ്ണ്, മഴയായതിനാൽ നിരത്തിയിരുന്നില്ല.
10ന് വൈകിട്ട് ശക്തമായ മഴ പെയ്തപ്പോൾ മൺകൂനയുടെ മുകളിൽനിന്നു മണ്ണുനീങ്ങി തലയോട്ടി തെളിയുകയായിരുന്നു. ബിജു അറിയിച്ചതിനെ തുടർന്നു പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പന്തളം ഭാഗത്തു നിന്നാണു മണ്ണു കൊണ്ടുവന്നത്.
അവിടെ അന്വേഷണം നടത്തിയ പൊലീസ്, ഒരു കുടുംബത്തിലെ ആളുകളെ സംസ്കരിച്ച സ്ഥലത്തുനിന്നാണു മണ്ണെടുത്തതെന്നു കണ്ടെത്തി. 15 വർഷം മുൻപ് ഒരാളെ ഇവിടെ സംസ്കരിച്ചിരുന്നതായി കുടുംബക്കാർ പൊലീസിനെ അറിയിച്ചു.
പന്തളം ഭാഗത്തുനിന്നു കാണാതായവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഫൊറൻസിക് പരിശോധനയിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂവെന്നു പൊലീസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

