മാവേലിക്കര ∙ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് മാവേലിക്കര പൈനുംമ്മൂട് ജംക്ഷൻ മുതൽ കുന്നം ധർമശാസ്താ ക്ഷേത്രം വരെ കെട്ടിയിരുന്ന കൊടികളും തോരണങ്ങളും നശിപ്പിച്ച കേസിൽ തഴക്കര, കുന്നം, അമ്പാടി സ്വദേശിയായ അജയ് കൃഷ്ണൻ (22) പിടിയിലായി. കൂടാതെ, സെപ്റ്റംബർ 18ന് കണ്ടിയൂർ കുരുവിക്കാടിൽ സ്ഥാപിച്ചിരുന്ന കെപിഎംഎസിന്റെയും ഡിവൈഎഫ്ഐയുടെയും കൊടിമരങ്ങളും തോരണങ്ങളും നശിപ്പിച്ച കേസിൽ വൈഷ്ണവ് (21), വിശ്വനാഥൻ (22), നന്ദു (21) എന്നിവരെയും പൊലീസ് പിടികൂടി.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ നായർ ഐപിഎസിന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും മാവേലിക്കര പൊലീസ് ഇൻസ്പെക്ടർ സി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള മാവേലിക്കര പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.കഴിഞ്ഞ 14ന് പുലർച്ചെയാണ് ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് കെട്ടിയിരുന്ന കൊടികൾ നശിപ്പിക്കുകയും ഏതാനും കൊടികൾ തഴക്കര വേണാട് ജംക്ഷനു സമീപമുള്ള സിപിഎം പാർട്ടി ഓഫിസിനു മുൻവശം കൊണ്ടിടുകയും ചെയ്തതായി മാവേലിക്കര പൊലീസിൽ പരാതി ലഭിക്കുന്നത്.
തുടർന്ന്, കേസ് രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയും കുന്നത്തേയും സമീപ പ്രാദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ പ്രതിയെ കണ്ടെത്തുകയുമായിരുന്നു.കണ്ടിയൂരിൽ കൊടിതോരണങ്ങൾ നശിപ്പിച്ച ശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.
മാവേലിക്കര പൊലീസ് ഇൻസ്പെക്ടർ സി. ശ്രീജിത്ത്, എസ്ഐ ഇ.
നൗഷാദ് , സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്, അരുണ് ഭാസ്കർ, സിവിൽ പോലീസ് ഓഫീസർ അനന്തമൂർത്തി എന്നിവർ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]