
അണ്ടർ 14 ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ്
ആലപ്പുഴ∙ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ 14 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കായി ജില്ലാ ക്രിക്കറ്റ് ടീമിലേക്കു സിലക്ഷൻ ട്രയൽസ് നടത്തുന്നു. 01–09–2011നു ശേഷം ജനിച്ചവരാണ് ട്രയൽസിൽ പങ്കെടുക്കേണ്ടത്.
പങ്കെടുക്കാൻ താൽപര്യമുള്ളവർ 100 രൂപ റജിസ്ട്രേഷൻ ഫീസുമായി 27നു രാവിലെ 9ന് എസ്ഡി കോളജ് ഗ്രൗണ്ടിൽ എത്തണമെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി പി.ജെ.നവാസ് അറിയിച്ചു.
സർട്ടിഫിക്കറ്റ് വിതരണം നാളെ
മാവേലിക്കര ∙ വിദ്യാഭ്യാസ ജില്ലാ പരിധിയിൽ 2024 നവംബർ കെ-ടെറ്റ് പരീക്ഷ വിജയിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റ് വിതരണം നാളെ 10.30 മുതൽ 4 വരെ വിതരണം ചെയ്യും. ഹാൾ ടിക്കറ്റ് ഹാജരാക്കണം.
‘വായനയുടെ ലോകം’ ശിൽപം അനാഛാദനം നാളെ
കൈനകരി ∙ തോട്ടുവാത്തല ഗ്രന്ഥശാലയ്ക്ക് ആർട്ടിസ്റ്റ് ബെന്നി കൈനകരി നിർമിച്ചു നൽകിയ ‘വായനയുടെ ലോകം’ എന്ന ശിൽപത്തിന്റെ അനാഛാദനം നാളെ നടക്കും.
4 നു കൈനകരി ചാവറ ഭവൻ ഡയറക്ടർ ഫാ. തോമസ് ഇരുമ്പുകുത്തി ശിൽപത്തിന്റെ അനാഛാദനവും പൊതുസമ്മേളന ഉദ്ഘാടനവും നിർവഹിക്കും.
ഗ്രന്ഥശാല പ്രസിഡന്റ് കെ. ആർ.
സുരേഷ്കുമാർ അധ്യക്ഷനാകും.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ജി.
മോഹനൻപിള്ള മുഖ്യാതിഥിയാകും.
വചനപ്രഘോഷണം നാളെ
വൈശ്യംഭാഗം ∙ വിശുദ്ധ കുരിശിന്റെ പള്ളിയിൽ നാളെ വൈകിട്ടു 4 മുതൽ വചനപ്രഘോഷണവും സൗഖ്യാരാധനയും നടക്കും. ബ്രദർ അനി ജോസഫ് നേതൃത്വം നൽകും.
5 നു കുർബാന, 5.30 നു വിശുദ്ധ കുരിശിന്റെ നൊവേന. സെപ്റ്റംബർ 14 ന് ആഘോഷിക്കുന്ന വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന് ഒരുക്കമായി.
9 വെള്ളിയാഴ്ച പ്രത്യേക നവനാൾ പ്രാർഥന ഉണ്ടായിരിക്കും.
കർക്കടക വാവുബലി
കിടങ്ങറ ∙ എസ്എൻഡിപി 3661–ാം നമ്പർ ശാഖാ ഗുരുപുരം ഗുരുദേവ ക്ഷേത്രത്തിലെ കർക്കടക വാവുബലി ചടങ്ങുകൾ രാവിലെ 6 നു കുഴിമറ്റം കെ.എം.ശശി സാന്തിയുടെ കാർമികത്വത്തിൽ ആരംഭിക്കും. ബലിതർപ്പണം, തിലഹവനം, പിതൃപൂജ, നമസ്കാരം എന്നിവ നടക്കുമെന്നു കൺവീനർ പി.കെ.രഞ്ജിത്ത് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]