ആലപ്പുഴ ∙ ജില്ലാ സ്കൂൾ കലോത്സവത്തിനു നാളെ തിരിതെളിയും. 12 വേദികളിലായി 316 ഇനങ്ങളിലാണു മത്സരം നടക്കുന്നത്.
കലോത്സവത്തിന്റെ റജിസ്ട്രേഷൻ ഇന്നലെ പൂർത്തിയായി. 11 ഉപജില്ലകളിൽ നിന്നായി ഏകദേശം 7,500 വിദ്യാർഥികളാണു റജിസ്റ്റർ ചെയ്തത്. നാളെ മുതൽ 28 വരെ നഗരത്തിലെ വിവിധ സ്കൂളുകളിലാണു മത്സരങ്ങൾ നടത്തുന്നത്.
സിഎംഎസ് എൽപിഎസ് അങ്കണത്തിലാണു ഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. നാളെ രാവിലെ 9നു ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ്.ശ്രീലത പതാക ഉയർത്തും.
ഉച്ചയ്ക്കു രണ്ടിനു ചലച്ചിത്ര ഗാന രചയിതാവ് വയലാർ ശരത്ചന്ദ്രവർമ കലോത്സവം ഉദ്ഘാടനം ചെയ്യും. ഇ.എസ്.ശ്രീലത അധ്യക്ഷത വഹിക്കും. കലക്ടർ അലക്സ് വർഗീസ് മുഖ്യാതിഥിയാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

