പൂച്ചാക്കൽ ∙ സഹോദരിമാർ ജില്ലയിലെ രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ സിപിഎം സ്ഥാനാർഥികൾ. പാണാവള്ളി പുലവേലിൽ (മുല്ലക്കേരി വെളി) പരേതരായ ദാമോദരന്റെയും ശാരദയുടെയും മക്കളായ സുധർമിണി തമ്പാൻ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് കുറുപ്പൻകുളങ്ങര ഡിവിഷനിലും അംബികാ ശശിധരൻ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് തളിയാപറമ്പ് ഡിവിഷനിലുമാണ് മത്സരിക്കുന്നത്.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ മുത്തച്ഛന്റെ സഹോദരന്റെ പേരക്കുട്ടികളാണ് ഇവർ. സുധർമിണി തമ്പാൻ 2005ലും 2010ലും ചേർത്തല തെക്ക് പഞ്ചായത്ത് അംഗമായിരുന്നു.
2010-2015 കാലയളവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. 2015 -2020 കാലയളവിൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗവും സ്ഥിരസമിതി അധ്യക്ഷയുമായി.
കുറുപ്പൻകുളങ്ങര നെടുംചിറ എൻ.വി. തമ്പാന്റെ ഭാര്യയാണ്. അംബിക ശശിധരൻ തൈക്കാട്ടുശേരി പഞ്ചായത്ത് ഭരണസമിതി വൈസ് പ്രസിഡന്റാണ്.
മൂന്ന് പ്രാവശ്യം തൈക്കാട്ടുശേരി പഞ്ചായത്ത് അംഗമായിട്ടുണ്ട്. ഉളവയ്പ്പ് പൂപ്പള്ളി പി.കെ.
ശശിധരന്റെ ഭാര്യയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

