
ആലപ്പുഴയിൽ ഇന്ന് ഗതാഗത ക്രമീകരണം
ആലപ്പുഴ ∙ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ സംസ്കാര ചടങ്ങിന് എത്തുന്ന വാഹനങ്ങൾക്ക് ഇന്നു നഗരത്തിൽ ഗതാഗത ക്രമീകരണമുണ്ടാകുമെന്നു ജില്ലാ പൊലീസ് മേധാവി അറിയിച്ചു.∙ എറണാകുളം, തണ്ണീർമുക്കം ഭാഗങ്ങളിൽനിന്നു വരുന്ന വാഹനങ്ങൾ പവർ ഹൗസ് ജംക്ഷൻ, കോൺവന്റ് സ്ക്വയർ, കണ്ണൻ വർക്കി പാലം, കലക്ടറേറ്റ് ജംക്ഷൻ വഴി പടിഞ്ഞാറോട്ട് പോയി വനിതാ ശിശു ആശുപത്രി റോഡ് വഴി ബീച്ച് റോഡിലെത്തി പൊലീസ് പരേഡ് ഗ്രൗണ്ടിനു പടിഞ്ഞാറു വശം ആളെ ഇറക്കിയ ശേഷം വാഹനം വിജയ് പാർക്ക് വഴി കനാൽ സൈഡിൽ പാർക്ക് ചെയ്യണം.∙ എസി റോഡ് വഴി എത്തുന്ന വാഹനങ്ങൾ ജനറൽ ആശുപത്രി ജംക്ഷൻ വഴി പടിഞ്ഞാറോട്ട് പോയി വനിതാ ശിശു ആശുപത്രി വഴി ബീച്ച് റോഡിലെത്തി പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കി വാഹനം വിജയ് പാർക്ക് വഴി പോയി കനാൽ സൈഡിൽ പാർക്ക് ചെയ്യണം.∙ വിഎസിന്റെ വസതിയിൽനിന്നു വിലാപയാത്ര പുറപ്പെട്ട ശേഷം എസി റോഡ് വഴി എത്തുന്ന വാഹനങ്ങൾ മങ്കൊമ്പ് പൂപ്പള്ളിയിൽനിന്ന് ഇടത്തോട്ടു തിരിഞ്ഞ് അമ്പലപ്പുഴ വഴി ഹൈവേയിലെത്തി പോകണം.
വാഹനങ്ങൾ എസ്ഡി കോളജ് ഗ്രൗണ്ടിലും ചിന്മയ വിദ്യാലയത്തിലും പാർക്ക് ചെയ്യാം.
കടകൾ അടച്ചിടും
ആലപ്പുഴ ∙ വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തിൽ വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അനുശോചിച്ചു. വി.എസിന്റെ സംസ്കാരച്ചടങ്ങുകൾ നടക്കുന്ന ഇന്ന് ഉച്ച മുതൽ ആലപ്പുഴ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുമെന്ന് ജില്ലാ പ്രസിഡന്റ് എം.എം.ഷെരീഫ്, സെക്രട്ടറി എസ്.ശരത് എന്നിവർ അറിയിച്ചു.
ഫെയർ മീറ്റർ പുനഃപരിശോധന ക്യാംപ് 31ന്
ഹരിപ്പാട് ∙ കാർത്തികപ്പള്ളി താലൂക്കിലെ ഓട്ടോറിക്ഷ ഫെയർ മീറ്റർ പുനഃപരിശോധന ക്യാംപ് 31ന് 10.30ന് ഹരിപ്പാട് ലീഗൽ മെട്രോളജി ഓഫിസിൽ നടക്കും.
അധ്യാപക ഒഴിവ്
കുമാരപുരം ∙ ഗവ.എൽ പി സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ ഫുൾടൈം അറബി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 28ന് 10.30ന് സ്കൂളിൽ നടക്കും.ഹരിപ്പാട് ∙ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ നിലവിലുള്ള ഹ്യുമാനിറ്റീസ് ആൻഡ് ലാംഗ്വേജ് അധ്യാപക തസ്തികയിലെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 25ന് 22ന് സ്കൂളിൽ നടക്കും.പുല്ലുകുളങ്ങര∙ എൻആർപിഎം എച്ച്എസ്എസ് ലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ കണക്ക് ജൂനിയർ ഗെസ്റ്റ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ഓഗസറ്റ് 8ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ നടക്കും.
താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പുകൾ, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം ഹാജരാകണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]