ചെങ്ങന്നൂർ ∙ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ വാവുബലി തർപ്പണം 24നു പുലർച്ചെ 4 മുതൽ മിത്രപ്പുഴ കടവിൽ നടത്തും. ചെങ്ങന്നൂർ മന്ത്രവിദ്യാപീഠത്തിലെ ആചാര്യന്മാർ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. തിലഹോമം, പിതൃപൂജ, നമസ്കാരം എന്നിവ നടത്തുന്നതിനുള്ള സൗകര്യം തയാറായിട്ടുണ്ട്.
ഇരമല്ലിക്കര ∙വളഞ്ഞവട്ടത്ത് പമ്പ മണിമല സംഗമഭൂമിയായ പമ്പ മണിമല ഹിന്ദുധർമ്മ പരിഷത്തിന്റെ നേതൃത്വത്തിൽ വാവുബലി 23,24 തീയതികളിൽ നടത്തും.
മുണ്ടൻകാവ് ∙ വടശ്ശേരിക്കാവ് ദേവസ്വം ട്രസ്റ്റിന്റെ നേതൃത്വത്തിൽ 24നു 4.30 മുതൽ മുണ്ടൻകാവ് ആറാട്ടുകടവിൽ കർക്കിടകവാവ് പിതൃബലി തർപ്പണം നടത്തുന്നതായിരിക്കും.
വടശ്ശേരിക്കാവ് ക്ഷേത്രത്തിൽ പിതൃപൂജ, തിലഹവനം എന്നിവ നടത്താൻ സൗകര്യമുണ്ട്.
ചെറുവല്ലൂർ ∙ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ബലിതർപ്പണം 24നു 4.30 മുതൽ തന്ത്രി വി.പി.പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടക്കും. തിലഹോമം, പിതൃപൂജ, വിഷ്ണുപൂജ എന്നിവയുണ്ട്.
പാണ്ടനാട് കോട്ടയം ∙ മങ്ങാട്ട്കാവ് ഭദ്രകാളി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ മുറിയായിക്കര ആറാട്ടുകടവിൽ ബലിതർപ്പണം നടത്താം.
തിലഹവനത്തിനു മുരളീധരൻ പോറ്റി കാർമികത്വം വഹിക്കും. നെടുവരംകോട് ∙ മഹാദേവർക്ഷേത്ര ആറാട്ടുകടവിൽ പിതൃതർപ്പണവും പിതൃപൂജയും 24ന് 5.30 മുതൽ നടക്കും. പാണ്ടനാട് ∙ അടിച്ചിക്കാവ് ദേവീക്ഷേത്രക്കടവിൽ ബലിതർപ്പണം 24ന് 5 മുതൽ നടക്കും.
രഞ്ജിത്ത് നമ്പൂതിരി ദീപം തെളിക്കും. സനാതനൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.
വിഷ്ണുപൂജയുമുണ്ടാകും.
മാന്നാർ ∙ കുട്ടംപേരൂർ കാർത്ത്യായനി ദേവീ ക്ഷേത്രത്തിൽ വാവുബലിയും തിലഹവനവും പിതൃപൂജയും 24 ന് നടക്കും. കിഴക്കു ഭാഗത്തുകൂടി ഒഴുകുന്ന പമ്പ, അച്ചൻകോവിലാറുകളുടെ കൈവഴിയായ കുട്ടംപേരൂർ ആറിലെ സ്നാനഘട്ടത്തിലാണ് ബലിതർപ്പണ ക്രിയകൾ ക്രമീകരിച്ചിരിക്കുന്നത്.
വിശാലമായ പന്തലാണ് ഒരുക്കിയിരിക്കുന്നത്. 24 ന് പുലർച്ചെ 4 ന് ആരംഭിക്കുന്ന പിതൃതർപ്പണക്രിയകൾ 12 വരെ നീളും. തലമുറകളുടെ പാരമ്പര്യവും നിരന്തരമായ അനുഭവ പരിചയവുമുള്ള ആചാര്യന്മാരുടെ നേതൃത്വത്തിലാണ് ബലിതർപ്പണ ക്രിയകൾ നടത്തുന്നത്. കുറഞ്ഞത് 5000 പേരെങ്കിലും പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ബലിതർപ്പണ ചടങ്ങുകൾക്ക് സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങളും പൂർത്തിയായതായും കാർത്ത്യായനി ദേവസ്വം സമിതി പ്രസിഡന്റ് സുതൻപിള്ള ദർശന, വൈസ് പ്രസിഡന്റ് വേണു കേശവ്, സെക്രട്ടറി മോഹൻ കുമാർ വെട്ടിക്കാട്, ട്രഷറർ വേണു കാട്ടൂർ, ഭരണസമിതിയംഗം എൻ.ദാമോദരൻ നമ്പൂതിരി എന്നിവർ അറിയിച്ചു. മാന്നാർ ∙ കുരട്ടിക്കാട് മുത്താരമ്മൻ ദേവസ്ഥാനം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിനു മുൻവശത്തുള്ള പമ്പാതീർഥ കടവിൽ 24ന് പുലർച്ചെ 5 മുതൽ കർക്കടക വാവുബലിയും പിതൃതർപ്പണവും നടക്കും.
ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]