
എടത്വ ∙ തകഴി പടഹാരം ഭാഗത്തേക്ക് പാചകവാതക സിലിണ്ടറുമായി പോയ മിനി ലോറി റോഡിന്റെ തിട്ട ഇടിഞ്ഞ് തോട്ടിലേക്ക് മറിഞ്ഞു.
പടഹാരം കൊല്ലം മുക്ക് ജംക്ഷനിൽ 796 -ാം നമ്പർ എൻഎസ്എസ് കരയോഗത്തിന് സമീപമാണ് വാഹനം തോട്ടിലേക്ക് മറിഞ്ഞത്. ഇന്നലെ 11 മണിയോടെ ആയിരുന്നു സംഭവം.
എടത്വ ലിസ് ലിയോ ഏജൻസിയുടെ ഉടമസ്ഥതയിൽ ഉളള പാചക വാതക വിതരണ സ്ഥാപനത്തിന്റെ വാഹനമാണ് അപകടത്തിൽ പെട്ടത്.
ലോറിയിൽ പാചക വാതകം നിറച്ച അറുപതോളം സിലിണ്ടറുകൾ ഉണ്ടായിരുന്നു. ഡ്രൈവറും സഹായിയും ലോറിയിൽ ഉണ്ടായിരുന്നെങ്കിലും ഇവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. അമിത ഭാരവുമായി വാഹനങ്ങൾ സ്ഥിരമായി പോകുന്നതു മൂലം റോഡ് ശോച്യാവസ്ഥയിലായിരുന്നു.
തോട്ടിലും, റോഡിലും തെറിച്ചുവീണ ഗ്യാസ് കുറ്റികൾ പ്രദേശവാസികൾ ചേർന്ന് കരയിലെത്തിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]