ആലപ്പുഴ ∙ ഇടവേളയ്ക്കു ശേഷം നഗരത്തിലും പരിസര പ്രദേശങ്ങളിലും ഭീതി പരത്തി തെരുവുനായയുടെ ആക്രമണം. ഇന്നലെ പുലർച്ചെ മണ്ണഞ്ചേരി റോഡ് മുക്കിലും പരിസര പ്രദേശങ്ങളിലുമായി പത്തു പേരെയാണ് തെരുവുനായ ആക്രമിച്ചത്.
തെരുവുനായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തുകയും ചെയ്തു. ഒരുമാസം മുൻപ് കാളാത്ത് പിതാവിനും സഹോദരനുമൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത പെൺകുട്ടിയുടെ കാലിൽ കടിച്ചതടക്കം കഴിഞ്ഞ മാസങ്ങളിൽ ഒട്ടേറെ തെരുവുനായ ആക്രമണങ്ങൾ നഗരത്തിലുണ്ടായി.
പെൺകുട്ടിക്ക് ആക്രമണമുണ്ടായ അതേദിവസം തന്നെ മറ്റു രണ്ടു പേരെക്കൂടി തെരുവുനായ ആക്രമിച്ചിരുന്നു. റെയിൽവേ സ്റ്റേഷനിലെത്തിയ ഡോക്ടർക്കു നേരെയും ബീച്ചിലെത്തിയ വിദേശസഞ്ചാരിക്കു നേരെയും കഴിഞ്ഞ മാസങ്ങളിൽ ആക്രമണമുണ്ടായി.
ജനറൽ ആശുപത്രി വളപ്പിലും ബാലഭവൻ റോഡിലുമടക്കം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ആളുകൾക്കു നായ്ക്കളുടെ കടിയേറ്റു.
ബീച്ചിലും റെയിൽവേ സ്റ്റേഷനിലും ഇതുതന്നെ അവസ്ഥ. തെരുവുനായ്ക്കൾ കുറുകെ ചാടി നഗരത്തിൽ ഇരുചക്രവാഹനയാത്രക്കാർക്കു പരുക്കേൽക്കുന്ന സംഭവങ്ങളും ധാരാളം.
ഇത്രയും സംഭവങ്ങളുണ്ടായിട്ടും ജനങ്ങളുടെ ഭീതിയകറ്റാൻ നടപടികളൊന്നുമുണ്ടായില്ല.
ആക്രമണം നടന്ന സ്ഥലങ്ങളിൽ തെരുവുനായക്കളുടെ എണ്ണവും വർധിച്ചുവരികയാണ്. പണം ചെലവഴിച്ചിട്ടും വന്ധ്യംകരണ ശസ്ത്രക്രിയ ഫലപ്രദമായില്ല.
വന്ധ്യംകരണത്തിനു വിധേയമായ നായകൾ തന്നെ വീണ്ടും പ്രസവിക്കുന്നതായും നഗരസഭയിലെ കൗൺസിലർമാരും ചൂണ്ടിക്കാട്ടിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

