കായംകുളം∙ നൂതന സ്മാർട്ട് സുരക്ഷാ സംവിധാനങ്ങളുള്ള സ്മാർട്ട് ഇലക്ട്രിക് സ്കൂട്ടറാണ് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേളയിൽ ഷൊർണൂർ ടെക്നിക്കൽ ഹൈസ്കൂളിലെ വിദ്യാർഥികളായ പി.ആദർശ്, എസ്.നീരജ് കൃഷ്ണ എന്നിവർ അവതരിപ്പിച്ചത്. സുരക്ഷാ രംഗത്തെ മാറ്റങ്ങൾ വ്യക്തമാക്കിയാണ് ഇതിന്റെ വർക്കിങ് മോഡൽ രൂപകൽപന ചെയ്തത്. മുന്നറിയിപ്പ് നൽകുന്ന സ്മാർട്ട് സുരക്ഷാ സംവിധാനം വാഹനമോടിക്കുമ്പോൾ പൂർണമായ സുരക്ഷ ഉറപ്പുവരുത്തുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇതിലുള്ള ആൽക്കഹോളിക് സെൻസിങ്, ഹെൽമെറ്റിലെ ഫോൺ ഉപയോഗം കണ്ടെത്താനുള്ള സ്മാർട്ട് സിസ്റ്റം എന്നിവയാണ് സുരക്ഷാ സവിശേഷതകൾ. മദ്യപിച്ച് വാഹനം ഓടിക്കുമ്പോഴും ഫോൺ ഉപയോഗിക്കുമ്പോഴും സ്മാർട്ട് ഹെൽമെറ്റിക് സിസ്റ്റം കൃത്യമായി പ്രവർത്തിച്ച് വാഹനം നിൽക്കുമെന്നതാണ് പ്രത്യേകത. ബാറ്ററിയിലാണ് പ്രവർത്തനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]