സീറ്റൊഴിവ്
മാവേലിക്കര ∙ ബിഷപ് മൂർ കോളജ് എൻസിസി ഗേൾസ് ബറ്റാലിയൻ ഓപ്പൺ ക്വോട്ട സീനിയർ വിങ് 4 സീറ്റ് ഒഴിവുണ്ട്.
7 ദിവസത്തിനകം കോളജ് വിലാസത്തിൽ അപേക്ഷിക്കണം.
കുടുംബശ്രീ ജില്ലാ മിഷൻ മിനി മാരത്തൺ 25ന്
ആലപ്പുഴ ∙ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ 25ന് വൈകിട്ട് 4ന് ഇഎംഎസ് സ്റ്റേഡിയം മുതൽ ബീച്ച് വരെ മിനി മാരത്തൺ സംഘടിപ്പിക്കും. ജില്ലയിലെ കുടുംബശ്രീ പ്രവർത്തകരായ 1,300 വനിതകൾ പങ്കെടുക്കും.
സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്കിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക, സ്ത്രീകളിലെ മാനസിക ശാരീരിക ആരോഗ്യം വർധിപ്പിക്കുക, 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെലി കൗൺസലിങ് സംവിധാനത്തെക്കുറിച്ച് സ്ത്രീകൾക്ക് അവബോധം സൃഷ്ടിക്കുക, അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും താൽക്കാലിക അഭയ കേന്ദ്രമായി പ്രവർത്തിക്കുക, സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുക തുടങ്ങിയ കുടുംബശ്രീ സ്നേഹിതയുടെ പ്രവർത്തനങ്ങൾക്കു പ്രചാരണം നൽകുക എന്നതാണ് മാരത്തണിന്റെ ലക്ഷ്യം.
പിങ്ക് കാർഡിലേക്ക് മാറ്റുന്നതിന് സമയം നീട്ടി
ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര (നീല, വെള്ള) റേഷൻകാർഡുകൾ മുൻഗണനാ (പിങ്ക്– പിഎച്ച്എച്ച്) വിഭാഗത്തിലേക്കു മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നത് 28 വരെ നീട്ടി. അക്ഷയ കേന്ദ്രം വഴിയോ സിറ്റിസൻ ലോഗിൻ വഴിയോ അപേക്ഷ സമർപ്പിക്കാം.
ചാംപ്യൻസ് ബോട്ട് ലീഗ്: ആലോചനാ യോഗം
പുളിങ്കുന്ന് ∙ നവംബർ 1നു പുളിങ്കുന്നാറ്റിൽ നടക്കുന്ന ചാംപ്യൻസ് ബോട്ട് ലീഗ് മത്സരത്തിനു മുന്നോടിയായി കൾച്ചറൽ കമ്മിറ്റി നടത്തിയ ആലോചനാ യോഗം പ്രസിഡന്റ് നീനു ജോസഫ് ഉദ്ഘാടനം ചെയ്തു.
മത്സരത്തേട് അനുബന്ധിച്ച് ചെറുവള്ളങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മത്സരവും നടത്തും. കൂടാതെ പുരുഷ വനിതാ ടീമുകളുടെ വഞ്ചിപ്പാട്ട്, ഹൈസ്കൂൾ, പ്ലസ്ടുതല വിദ്യാർഥികൾക്കായി കമന്ററി മത്സരം, പുളിങ്കുന്ന് പഞ്ചായത്തിലെ വനിതകളുടെ കൈകൊട്ടിക്കളി മത്സരം, സാംസ്കാരിക ഘോഷയാത്ര, വള്ളംകളി ഇടവേളയിൽ കലാപ്രകടനങ്ങൾ തുടങ്ങിയവ നടത്തും. കൾച്ചറൽ കമ്മിറ്റി ചെയർപഴ്സൻ രജനി ഉത്തമൻ അധ്യക്ഷത വഹിച്ചു.
കൺവീനർ എസ്.ജതീന്ദ്രൻ, കെ.ചന്ദ്രൻ, പ്രീതി സജി, പി.വി.മോഹൻദാസ്, രാജു കട്ടത്തറ എന്നിവർ പ്രസംഗിച്ചു. 30നു നടക്കുന്ന വഞ്ചിപ്പാട്ട് മത്സരം നടൻ പ്രമോദ് വെളിയനാട് ഉദ്ഘാടനം ചെയ്യും.
മത്സരങ്ങളിൽ പങ്കെടുക്കാൻ 94962 30801, 99615 24041.
പുസ്തക പ്രകാശനം നാളെ
കറ്റാനം ∙ പ്രഫ. പറമ്പിൽ ജയകുമാർ എഴുതി കൊല്ലം സ്ഥിതി പബ്ലിക്കേഷൻസ് പ്രസാധനം ചെയ്ത ‘നിറമുള്ള നിഴലുകൾ’ പുസ്തകത്തിന്റെ പ്രകാശനം നാളെ 10ന് ബദലാപുർ രാമഗിരി ആശ്രമത്തിൽ മഠാധിപതി കൃഷ്ണാനന്ദ സരസ്വതി സ്വാമി പ്രകാശനം ചെയ്യും.
ആദ്യപ്രതി എം.കുമാരൻനായർ സ്വീകരിക്കും. സാഹിത്യകാരി ഡോ.ശശികല പണിക്കർ ഉദ്ഘാടനം ചെയ്യും.
രമേശ് കലമ്പോലി അധ്യക്ഷത വഹിക്കും.
മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
ആലപ്പുഴ∙ 22 വരെ മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കു മാറുക. തുറസ്സായ സ്ഥലങ്ങൾ ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം മിന്നലുള്ള സമയത്ത് ഒഴിവാക്കുക.
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസ്സായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കുക. മിന്നലുള്ള സമയത്തു വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത് തുടങ്ങിയ നിർദേശങ്ങൾ പാലിക്കണം.
ആലപ്പുഴ∙ 22 വരെ കേരള- കർണാടക തീരങ്ങളിലും അതിനോടു ചേർന്ന കടൽതീരത്തും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. മുന്നറിയിപ്പുള്ള ദിവസങ്ങളിൽ മീൻപിടിത്തം ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
വൈദ്യുതി മുടക്കം
ചെങ്ങന്നൂർ ∙ ചിപ്പി നമ്പർ 1, നമ്പർ 2, എൽഐസി, ഇമേജ്, രാജ് ഇന്റർനാഷനൽ,നവരത്ന, ഇന്റർനാഷനൽ ട്രേഡ് സെന്റർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്നു വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙ ഫെഡറൽ ബാങ്ക്, എസ്ബിഐ, ത്രിവേണി, മഹേശ്വരി കോംപ്ലക്സ്, ബിഎസ്എൻഎൽ അമ്പലപ്പുഴ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]