
ചാരുംമൂട്∙ സംസ്ഥാന സർക്കാരിന്റെ പ്രഥമ ആയുഷ് കായകൽപ ജില്ലാ പുരസ്കാരം പാലമേൽ ഗവ. ഹോമിയോ ഡിസ്പെൻസറിക്ക് ലഭിച്ചു.
98.33 ശതമാനം സ്കോർ നേടിയാണ് പാലമേൽ ഗവ.ഹോമിയോ ഡിസ്പെൻസറി ജില്ലയിൽ ഒന്നാമത് എത്തിയത്. ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, രോഗീപരിചരണം, മാലിന്യപരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനാണ് സർക്കാർ ആയുഷ് കായകൽപ പുരസ്കാരം ഏർപ്പെടുത്തിയത്.
ആരോഗ്യ മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസമാണ് അവാർഡ് പ്രഖ്യാപിച്ചത്. ഒരുലക്ഷം രൂപയാണ് പുരസ്കാരത്തുക.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു അവാർഡ് നൽകുന്നത്. നിലവിൽ ആസ്മ അലർജി ക്ലിനിക്കിൽ ഡോക്ടറുടെ സേവനം തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിലും, തൈറോയ്ഡ്, വേരിക്കോസ് വെയിൻ, പൈൽസ്, മൈഗ്രെയ്ൻ തുടങ്ങിയ വിവിധ രോഗങ്ങൾക്കുള്ള ചികിത്സകളും ഇവിടെ ലഭ്യമാണ്.
വയോജന ക്യാംപുകൾ സ്ത്രീകൾക്ക് വേണ്ടിയുള്ള പ്രത്യേക ആരോഗ്യ ക്യാംപുകൾ, ജീവിത ശൈലി രോഗങ്ങൾ, ഇവ പരിഹരിക്കുന്നതിനുള്ള ക്യാംപുകൾ, എല്ലാദിവസവും സൗജന്യ യോഗാ പരിശീലനം എന്നീ സേവനങ്ങൾ നൽകുന്നു.
മരുന്നുകളും ഭൗതിക സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് പാലമേൽ പഞ്ചായത്തിൽ നിന്നും കൃത്യമായ ഫണ്ട് വകയിരുത്തുന്നുണ്ട്. ചീഫ് മെഡിക്കൽ ഓഫിസറായ ഡോ.വി.സജീവും ആസ്മ അലർജി ക്ലിനിക്കിൽ ഡോ.ശ്യാം മോഹനും സേവനം അനുഷ്ഠിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]