
കലവൂർ ∙ കെഎസ്ഇബി ഉപഭോക്തൃ പരാതി പരിഹാര ഫോറത്തിന്റെ ഉത്തരവുണ്ടായിട്ടും അപകടാവസ്ഥയിലുള്ള 11 കെവി ലൈൻ അഴിച്ചു മാറ്റാൻ നടപടിയില്ല. മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ വലിയ കലവൂരിനു സമീപമുള്ള 11 കെവി ലൈനാണ് വർഷങ്ങളായി നാട്ടുകാർക്ക് ഭീഷണിയാകുന്നത്. മൂന്നു വീടുകൾക്കു മുകളിലൂടെയും 14 പേരുടെ പുരയിടത്തിൽ കൂടിയും കടന്നുപോകുന്ന ലൈൻ അഴിച്ചു മാറ്റണമെന്നു മേയ് എട്ടിന് കെഎസ്ഇബി ഉപഭോക്തൃ പരാതി പരിഹാര ഫോറം ഉത്തരവിട്ടിരുന്നു.
വാർഡ് കൗൺസിലറും മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ടി.പി.ഷാജിയുടെ പരാതിയെ തുടർന്നായിരുന്നു നടപടി.
ഫോറത്തിന്റെ മൂന്നംഗ സംഘം സ്ഥലം സന്ദർശിച്ച് ബന്ധപ്പെട്ട കെഎസ്ഇബി ഉദ്യോഗസ്ഥരിൽ നിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് ഉത്തരവിറക്കിയത്.
പാതിരപ്പള്ളി 11 കെവി ഫീഡറിലെ കലവൂർ സെക്ഷന്റെ ലോഡ് ദേശീയപാതയോരത്തെ 11 കെവി എക്സൽ ഗ്ലാസസ് ഫീഡറിലേക്ക് മാറ്റി പരാതിക്ക് ആസ്പദമായ ഭാഗത്തെ വൈദ്യുതക്കമ്പികൾ അഴിച്ചു മാറ്റാനായിരുന്നു നിർദേശം.
എന്നാൽ ഈ ഉത്തരവ് ചോദ്യം ചെയ്ത് കെഎസ്ഇബി പുനഃപരിശോധനാ ഹർജി സമർപ്പിച്ചു. ഇതും ഫോറം തള്ളിയതോടെ കെഎസ്ഇബി ഹൈക്കോടതിയെ സമീപിച്ചു.
പരാതിക്കാരൻ പരാതിക്കടിസ്ഥാനമായ വൈദ്യുത ലൈനിന് അടിയിലെ താമസക്കാരനല്ലെന്ന വിചിത്ര വാദമാണ് കെഎസ്ഇബി ഹൈക്കോടതിയിൽ ഉന്നയിച്ചത്. വൈദ്യുതക്കമ്പിയുടെ അടിയിലെ സ്ഥലമുടമകൾ കെഎസ്ഇബിക്ക് വീണ്ടും പരാതി നൽകിയിരിക്കുകയാണ്. കളത്തിൽ ട്രാൻസ്ഫോമറിൽ നിന്ന് അപ്സര ജംക്ഷൻ വഴി ദേശീയപാതയിലേക്ക് കെഎസ്ഇബി 1,200 മീറ്റർ പുതിയ ലൈൻ വലിച്ചിട്ടു പത്ത് വർഷമായി.
ഈ ലൈൻ ചാർജ് ചെയ്താൽ പഴയ ലൈൻ ഒഴിവാക്കാൻ സാധിക്കും.
നിലവിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ചില വീടുകൾ വരുന്നതിനു മുൻപ് ഇതുവഴി 11 കെവി ലൈൻ കടന്നു പോയിരുന്നെന്നും ചിലർ വീടിനോട് ചേർന്നു നിർമാണ പ്രവർത്തനങ്ങൾ നടത്തിയപ്പോഴാണ് ലൈൻ അപകടകരമായി മാറിയതെന്നും പുതിയതായി വലിച്ച 1,200 മീറ്റർ ലൈൻ ചാർജ് ചെയ്യാൻ സാങ്കേതിക തടസ്സങ്ങളുണ്ടെന്നുമാണു കെഎസ്ഇബിയുടെ വാദം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]