
അധ്യാപക ഒഴിവ്
അമ്പലപ്പുഴ ∙ കരുമാടി കെ.കെ.കുമാരപിള്ള സ്മാരക ഗവ. ഹൈസ്കൂളിൽ എൽപി വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് മുഖാമുഖം 21ന് 10.30ന് സ്കൂൾ ഓഫിസിൽ നടക്കും.
കരുമാടി ∙ കെ.കെ.കുമാരപിള്ള സ്മാരക ഗവ. ഹൈസ്കൂളിൽ എൽപി വിഭാഗം താൽക്കാലിക അധ്യാപക ഒഴിവിലേക്ക് മുഖാമുഖം ഇന്ന് 10.30ന് നടക്കും.
ഫാർമസിസ്റ്റ്
ആലപ്പുഴ ∙ പുന്നപ്ര വടക്ക് ഹോമിയോ ആശുപത്രിയിൽ താൽക്കാലിക ഫാർമസിസ്റ്റ് ഒഴിവ്.
യോഗ്യത: ഗവ. അംഗീകൃത നഴ്സ് കം ഫാർമസിസ്റ്റ് ട്രെയ്നിങ് കോഴ്സ് /ഫാർമസി സർട്ടിഫിക്കറ്റ് കോഴ്സ്.
പ്രായപരിധി: 18–35. അഭിമുഖം 25ന് ഉച്ചയ്ക്ക് 12ന്. 9496043651.
ഡ്രൈവർ, ആയ
ആലപ്പുഴ∙ പുന്നപ്ര വടക്ക് പഞ്ചായത്തിനു കീഴിലുള്ള ബഡ്സ് സ്കൂളിലേക്ക് താൽക്കാലിക ഡ്രൈവറെയും ആയയെയും നിയമിക്കുന്നു.
അഭിമുഖം 25ന് ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് ഓഫിസിൽ. : 9496043651
ഓവർസീയർ
ആലപ്പുഴ∙ പുന്നപ്ര വടക്ക് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് ഓവർസീയറുടെ താൽക്കാലിക ഒഴിവ്.
യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദം / മൂന്ന് വർഷ പോളി – ടെക്നിക് സിവിൽ ഡിപ്ലോമ / രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമ. അഭിമുഖം 25ന് രാവിലെ 11ന് പഞ്ചായത്ത് ഓഫിസിൽ. 9496043651.
സീറ്റൊഴിവ്
ചേർത്തല ∙ എൽബിഎസ് സയൻസ് ആൻഡ് ടെക്നോളജിയുടെ ചേർത്തല സ്കിൽ സെന്ററിൽ ടീച്ചേഴ്സ് ട്രെയിനിങ്, ഡിജിറ്റൽ മാർക്കറ്റിങ്, പിജിസിഡിഎ, ഡിസിഎ, ഡേറ്റ എൻട്രി, ഡിസിഎഫ്എ, ടാലി വിത്ത് ജിഎസ്ടി, ഡിപ്ലോമ ഇൻ മൾട്ടിമീഡിയ ആൻഡ് അനിമേഷൻ, ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈനിങ്, ആർക്കിടെക്ചർ ഡിസൈനിങ്, ഓട്ടോകാഡ് കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
8281396957, 9188050041.
വനമിത്ര പുരസ്കാരം: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ∙ വനം വകുപ്പിന്റെ വനമിത്ര പുരസ്കാരത്തിന് ജില്ലയിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. സാമൂഹിക വനവൽക്കരണ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ജൈവവൈവിധ്യ പരിപാലനം തുടങ്ങിയ മേഖലകളിൽ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരം നൽകുന്നത്.
അപേക്ഷകർ ചെയ്ത പ്രവർത്തനങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ സഹിതം 31നു മുൻപായി www.forest.kerala.gov.in വഴി റജിസ്ട്രേഷൻ നടത്തി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0477-2246034.
കെവിഎം കോളജിൽ സ്കോളർഷിപുകൾ
ചേർത്തല∙ ചേർത്തല കെവിഎം കോളജിൽ പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ ഏർപ്പെടുത്തും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കും കലാ–കായിക രംഗത്ത് മികവ് തെളിയിക്കുന്നവർക്കുമാണ് സ്കോളർഷിപ്പുകൾ.
എംബിഎ, എംസിഎ, ബിടെക്, പോളിടെക്നിക്, ബിഎസ്സി, ബികോം, ബിബിഎ കോഴ്സുകളിലാണ് സ്കോളർഷിപ് നൽകുന്നതെന്ന് കെവിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യുഷൻസ് ചീഫ് പിആർഒ ഡോ. ഇ.
കൃഷ്ണൻ നമ്പൂതിരി, കോളജ് ഓഫ് മാനേജ്മെന്റ് ഡയറക്ടർ ഡോ. ഹബീബ് റഹ്മാൻ, എംസിഎ ഡയറക്ടർ ഡോ.
ദർശന രാമചന്ദ്രൻ എന്നിവർ അറിയിച്ചു.
കാവ് പുനരുദ്ധാരണ പദ്ധതി
ആലപ്പുഴ ∙ കാവുകളുടെ സംരക്ഷണത്തിനായി വനം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജില്ലയിലെ കാവുകളുടെ ഉടമസ്ഥർക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.
താൽപര്യമുള്ളവർ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ, വിസ്തൃതി, ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രവൃത്തികളുടെ റിപ്പോർട്ട് എന്നിവ അടങ്ങുന്ന അപേക്ഷ 31നു മുൻപായി നൽകണം. www.forest.kerala.gov.in വഴി റജിസ്ട്രേഷൻ നടത്തിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഫോൺ 0477-2246034.
തൃക്കുന്നപ്പുഴയിൽ സൂപ്പർ ക്ലോറിനേഷൻ
തൃക്കുന്നപ്പുഴ∙ പഞ്ചായത്തിൽ ഓഗസ്റ്റ് 2ന് സൂപ്പർ ക്ലോറിനേഷൻ നടത്തുന്നതിനാൽ അന്നു രാവിലെ 8 മുതൽ വൈകിട്ട് 5 വരെ പൈപ്പ് ലൈനിലെ വെള്ളം തുറന്ന് വിടുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് വാട്ടർ അതോറിറ്റി ഹരിപ്പാട് അസി. എൻജിനീയർ അറിയിച്ചു.
രമേശ് ചെന്നിത്തല: മെറിറ്റ് അവാർഡ് മയൂഖം ഇന്ന്
ഹരിപ്പാട് ∙ രമേശ് ചെന്നിത്തല എംഎൽഎ ഏർപ്പെടുത്തുന്ന മെറിറ്റ് അവാർഡ് മയൂഖം ഇന്ന് രാവിലെ 10ന് ഹരിപ്പാട് ശബരീസ് കൺവൻഷൻ സെന്ററിൽ നടക്കും.
എൻ.പ്രശാന്ത്, ലഫ്.കേണൽ ഋഷി രാജലക്ഷ്മി, ഡി.ധർമ്മലശ്രീ, സിനിമാ താരങ്ങളായ രമേശ് പിഷാരടി, ജോയി മാത്യു, രശ്മി ബോബൻ, നോവലിസ്റ്റ് അഖിൽ പി.ധർമജൻ എന്നിവർ പങ്കെടുക്കും. രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും.
നിയോജക മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ കുട്ടികളെയും നൂറു ശതമാനം വിജയം നേടിയ സ്കൂളുകളെയുമാണു ചടങ്ങിൽ അനുമോദിക്കുന്നതെന്നു കൺവീനർ എസ്.ദീപു അറിയിച്ചു.
വിദ്യാഭ്യാസ മെറിറ്റ് അവാർഡ് ദാനം നാളെ
ഹരിപ്പാട് ∙ കേരള മുസ്ലിം ജമാഅത്ത് ഹരിപ്പാട് സോൺ കമ്മിറ്റിയുടെ താജുൽ ഉലമ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ വിദ്യാഭ്യാസ മെറിറ്റ് അവാർഡ് ദാനം നാളെ നടക്കും. രാവിലെ 9.30ന് അവാർഡ്ദാന സമ്മേളനം യു.
പ്രതിഭ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടർ ബിസ്മി ജസീറ മുഖ്യാതിഥിയായി പങ്കെടുക്കും.
റൈഹാന കെ.ബിൻത് അധ്യക്ഷത വഹിക്കും. ഉച്ചയ്ക്കു 2.30ന് പൊതുസമ്മേളനം സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ.ഹക്കീം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം ടി.എസ് താഹ മുഖ്യാതിഥിയായി പങ്കെടുക്കും.
താജുൽ ഉലമ ട്രസ്റ്റ് പ്രസിഡന്റ് മുസ്തഫ മുസല്യാർ അധ്യക്ഷത വഹിക്കും. ഹരിപ്പാട് ന്യൂ ലാൻഡ് ബേക്കറി ഉടമ ഡോ.എ.റെജിയെ ആദരിക്കും.
എസ്വൈഎസ് ജില്ലാ ഉപാധ്യക്ഷൻ ഷമീറലി സഖാഫി മോട്ടിവേഷൻ ക്ലാസെടുക്കും.
തുല്യത കോഴ്സിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ പദ്ധതിയുമായി എംവിഡി
ആലപ്പുഴ ∙ പത്താം ക്ലാസ് തുല്യത കോഴ്സിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനായി ജില്ലാ പഞ്ചായത്ത്, ജില്ലാ സാക്ഷരതാ മിഷൻ എന്നിവയുടെ സഹകരണത്തോടെ മോട്ടർ വാഹന വകുപ്പ് പദ്ധതി ആവിഷ്കരിച്ചു. തുല്യത കോഴ്സിലൂടെ യോഗ്യത നേടുന്നവർക്കു മോട്ടർ വാഹന വകുപ്പ് ഓൺലൈൻ കണ്ടക്ടർ ലൈസൻസ് ടെസ്റ്റ് നടത്തുമെന്നു ആർടിഒ സജിപ്രസാദ് പറഞ്ഞു.
സാക്ഷരതാ മിഷന്റെ കോഴ്സിൽ ഇപ്പോൾ ചേരുന്നവരുടെ കോഴ്സ് ഫീ ജില്ലാ പഞ്ചായത്ത് വഹിക്കും. പൊതുഗതാഗത മേഖലയിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനും ഉത്തരവാദിത്തത്തോടെ കടമകൾ നിർവഹിക്കുന്ന കൂടുതൽ ജീവനക്കാരെ കണ്ടെത്തുന്നതിനുമാണ് മോട്ടർ വാഹന വകുപ്പ് പദ്ധതിയുടെ ഭാഗമാകുന്നത്.
തുല്യതാ പരീക്ഷ സംബന്ധിച്ച വിവരങ്ങൾക്ക് 9188961509
ചർച്ചാ ക്ലാസ് 26ന്
ചേർത്തല∙ അടിയന്തരാവസ്ഥയുടെ 50–ാം വാർഷികത്തോട് അനുബന്ധിച്ച് ഭാരതീയ വിചാര കേന്ദ്രം ചേർത്തല സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ പ്രബന്ധ സമ്മേളനവും ചർച്ചാ ക്ലാസും 26ന് വൈകിട്ട് 3.30ന് ചേർത്തല സംഘ കാര്യാലയം ശക്തി നിവാസിൽ നടക്കും. എറണാകുളം പുസ്തകോത്സവ സമിതി പ്രസിഡന്റ് ഇ.എൻ.
നന്ദകുമാർ ‘അടിയന്തരാവസ്ഥ: രണ്ടാം സ്വാതന്ത്ര്യ സമരം’ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും. ഭാരതീയ വിചാര കേന്ദ്രം ജില്ലാ വർക്കിങ് പ്രസിഡന്റ് ഡോ.
വി. ജഗന്നാഥ് അധ്യക്ഷത വഹിക്കും.
വൈദ്യുതി മുടക്കം
ആലപ്പുഴ ∙ ടൗൺ സെക്ഷനിൽ ബോട്ട് ജെട്ടി, മാതാ, മാതൃഭൂമി, അർക്കാഡിയ, ലളിത ഭവൻ, എസ്ബിഐ വാടയ്ക്കൽ എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
ആലപ്പുഴ ∙ നോർത്ത് സെക്ഷനിൽ തുമ്പോളി കുരിശടി പ്രദേശത്ത് ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. ആലപ്പുഴ ∙ പാതിരപ്പള്ളി സെക്ഷനിൽ ടാറ്റാ വെളി, തലവടി എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙ മുരുക്കു വേലി, ഹെൽത്ത് സെന്റർ, പുറക്കാട്, തൈച്ചിറ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ ഉച്ചയ്ക്ക് 1 വരെയും പ്രാർഥനാ സമാജം, കളത്തിൽപറമ്പ് ഐസ്, കൃഷി ഭവൻ, കൃഷി ഭവൻ ഈസ്റ്റ്, കെഎൻഎച്ച്, സിയാന, പഴയങ്ങാടി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക് 12 മുതൽ 6 വരെയും വൈദ്യുതി മുടങ്ങും. പുന്നപ്ര ∙ ഗോപിമുക്ക്, ഇവി ചാർജിങ് സ്റ്റേഷൻ, പോപ്പുലർ, കുഴിയിൽ, മാക്കിയിൽ, കുറവൻതോട്, വൈറോളജി, കെഎംഎസ്സിഎൽ, കാട്ടുംപുറം, ശിശുവിഹാർ, ടിഡിഎംസി, ലേഡീസ് ഹോസ്റ്റൽ, മെഡിക്കൽ കോളജ് ആശുപത്രി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]