
കാലാവസ്ഥ
∙അതിശക്തമായ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത.
∙വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് ; ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട്
∙കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്.
∙കന്യാകുമാരി തീരത്ത് രാത്രി 8.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത.
പ്രോജക്ട് അസിസ്റ്റന്റ്
രാമങ്കരി ∙ രാമങ്കരി പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന 3 വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടിസ് (ഡിസിപി) /ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം.
അല്ലെങ്കിൽ സംസ്ഥാനത്തെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 30 വയസ്സ്.
അഭിമുഖം 26ന് രാവിലെ 11ന്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ഓഫിസിൽ നിന്ന് അറിയാം.
0477-2706632.
അദാലത്ത് നാളെ
ചെങ്ങന്നൂർ ∙ റവന്യൂ ഡിവിഷനിലെ കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിൽപ്പെട്ട മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി ബന്ധപ്പെട്ട
പരാതികളിലും അപേക്ഷകളിലും അതിവേഗം തീർപ്പാക്കുന്നതിനായി നാളെ 10ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ഓഡിറ്റോറിയത്തിൽ അദാലത്ത് നടക്കും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
അപേക്ഷ ക്ഷണിച്ചു
ഭരണിക്കാവ്∙ എസ്എൻപിപിടിടിഐ യിൽ ഗവ. അംഗീകൃത നഴ്സറി ടീച്ചർ എജ്യുക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
മിനിമം യോഗ്യത +2. എസ് സി/ എസ് ടി വിദ്യാർഥിനികൾക്ക് ലംപ്സം ഗ്രാൻഡും സ്റ്റൈപൻഡും ലഭിക്കും.
9447663204. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]