ആലപ്പുഴ ∙ വാഹനാപകടത്തിൽ പരുക്കേറ്റ് 5 മാസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിനു മുന്നിൽ കണ്ണീർവഴി. പോകാൻ വീടില്ലാതെയും തുടർചികിത്സ നടത്താൻ മാർഗമില്ലാതെയും വിഷമിക്കുകയാണ് അർത്തുങ്കൽ കടവുങ്കൽ വീട്ടിൽ ജോസ് ജോർജ് (36). കഴിഞ്ഞ സെപ്റ്റംബർ 12ന് രാത്രി ആലപ്പുഴ കൊമ്മാടി ജംക്ഷനിൽ ബൈക്കും കാറും തമ്മിൽ ഇടിച്ചാണ് ജോസിനു ഗുരുതര പരുക്കേറ്റത്.
മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം പോകാൻ ഇടമില്ലാത്തതിനാൽ ജനറൽ ആശുപത്രിയിലേക്കു മാറ്റി. കട്ടിലിൽ നിന്നു എഴുന്നേൽക്കാൻ ശേഷിയില്ലാത്ത ജോസിന്റെ തൊണ്ടയിൽ ദ്വാരം ഇട്ട് ഓക്സിജന്റെ സഹായത്തിലാണ് കഴിയുന്നത്.
ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളായ ജോർജും കുട്ടമ്മയും മരിച്ചു. അനാഥാലയങ്ങളിലും ബന്ധുക്കളുടെ കൂടെയും ആയിരുന്നു കുറെക്കാലം.
ഇതിനിടെ ജോസും ജ്യേഷ്ഠൻ സോണി സോളമനും (42) കടലിൽ മത്സ്യബന്ധനത്തിനു പോയി. മാതൃസഹോദരൻ പരേതനായ ഔസേപ്പ് 3 സെന്റ് സ്ഥലം വാങ്ങിക്കൊടുത്തു.
അതിൽ പലകയും പ്ലാസ്റ്റിക്കും മറച്ചുണ്ടാക്കിയ ഷെഡിലാണ് ഇരുവരും താമസിച്ചിരുന്നത്.
സഹോദരനെ പരിചരിക്കാൻ നിൽക്കുന്നതിനാൽ സോണിക്കു ജോലിക്കു പോകാൻ കഴിയുന്നില്ല. ഇരുവരും അവിവാഹിതരാണ്.
നാട്ടിലെ സുഹൃത്തുക്കളുടെയും അയൽവാസികളുടെയും സഹായത്തിലായിരുന്നു ഇതുവരെയുള്ള ചികിത്സ ചെലവ് വഹിച്ചത്. മികച്ച ചികിത്സയും മരുന്നും താമസിക്കാൻ സുരക്ഷിതമായ വീടുമാണാവശ്യം. അതിനുള്ള ശ്രമത്തിൽ അനിൽ ജോസഫ് ചെയർമാനായും, സെബാസ്റ്റ്യൻ കളത്തിൽപറമ്പിൽ കൺവീനറായും നാട്ടുകാർ ജോസ് ജോർജ് ചികിത്സ സഹായ സമിതി രൂപീകരിച്ചു.
8089253600, 7012208633. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

