ചെങ്ങന്നൂർ ∙ ഓരോ വീടിനു മുന്നിലും വെള്ളം നിറയ്ക്കാനുള്ള പാത്രങ്ങൾ, ശുദ്ധജലത്തിനു പാടുപെടുന്ന നൂറ്റവൻപാറയിൽ എത്തുന്നവരെ സ്വാഗതം ചെയ്യുന്ന കാഴ്ചയാണ്. ആറര പതിറ്റാണ്ടു മുൻപ് ആരംഭിച്ച ശുദ്ധജല പദ്ധതിയാണ് പ്രദേശവാസികൾക്ക് ഏക ആശ്രയം.
ഉപഭോക്താക്കളുടെ എണ്ണം അന്നത്തേതിൽ നിന്ന് പല മടങ്ങ് വർധിച്ചെങ്കിലും ശുദ്ധജലത്തിനു മറ്റു മാർഗമില്ല.
നൂറ്റവൻപാറയുടെ മുകളിലെ ജലസംഭരണിയിൽ നിറയ്ക്കുന്ന ജലം ഇരുനൂറോളം കുടുംബങ്ങളുടെ ദാഹമകറ്റാൻ മതിയാകുന്നില്ല. ചോർച്ചയുള്ളതിനാൽ ജലസംഭരണി നിറയും വിധം വെള്ളം നിറയ്ക്കാൻ കഴിയില്ല.
പ്രദേശത്തെ താമസക്കാരിൽ ഏറെയും പട്ടികജാതിക്കാരാണ്. ശുദ്ധജലപദ്ധതി വിപുലീകരിക്കണമെന്നും സംഭരണിയുടെ ശേഷി ഉയർത്തണമെന്നുമുള്ള ആവശ്യം അധികൃതർ ഇനിയും ചെവിക്കൊണ്ടിട്ടില്ല.
പഞ്ചായത്തിന്റെ ഡിപ്പോസിറ്റ് സ്കീമിൽ നിന്ന് 12 ലക്ഷം രൂപ ചെലവഴിച്ച്, കാലപ്പഴക്കമുള്ള നിലവിലെ ജിഐ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്ന പദ്ധതി ജല അതോറിറ്റിയുടെ മേൽനോട്ടത്തിൽ നടന്നു വരികയാണ്.
എന്നാൽ ഇതു ജലദൗർലഭ്യത്തിനു പരിഹാരമാകില്ല. സംഭരണി നവീകരിക്കുകയും സംഭരണശേഷി വർധിപ്പിക്കാൻ സംവിധാനം ഏർപ്പെടുത്തുകയുമാണ് വേണ്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]