
ആറാട്ടുപുഴ∙ ആറാട്ടുപുഴ കള്ളിക്കാട് നിന്ന് മത്സ്യബന്ധനത്തിന് പോയ കള്ളിക്കാട് വലിയപറമ്പിൽ സുബീഷിന്റെ ഉടമസ്ഥതയിലുള്ള ഭാഗ്യ നക്ഷത്രം വള്ളത്തിന്റെ വല കണ്ടെയ്നറിന്റെ പാളിയിൽ ഉടക്കി നശിച്ചു. കൊല്ലം ജില്ലയിലെ ചെറിയഴീക്കലിൽ കടലിൽ മത്സ്യബന്ധനം നടത്തുമ്പോഴാണ് വല കീറി നശിച്ചത്.
ഇൻബോർഡ് വള്ളങ്ങളിൽ ഉപയോഗിക്കുന്ന ചൂട
വല ആയതിനാൽ 10 ലക്ഷം രൂപയ്ക്ക് മുകളിൽ നഷ്ടം ഉണ്ടായതായി വള്ളത്തിന്റെ ഉടമ പറഞ്ഞു. ഇതിനു പുറമേ വല കീറി നശിച്ചതോടെ ദിവസങ്ങളോളം ജോലിക്ക് പോകാൻ കഴിയില്ലെന്നും, അൻപതോളം കുടുംബങ്ങളുടെ വരുമാനമാണ് നിലച്ചതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]