ആലപ്പുഴ ∙ കെഎസ്ആർടിസി മൊബിലിറ്റി ഹബ് വരുന്നതോടെ ആലപ്പുഴയുടെ ഗതാഗത സംവിധാനം പൂർണതയിലെത്തും: 2021 ഫെബ്രുവരി 17ന്, മൊബിലിറ്റി ഹബ് ശിലാസ്ഥാപനം നിർവഹിച്ച് അന്നു മന്ത്രിയായിരുന്ന ടി.എം.തോമസ് ഐസക് പറഞ്ഞു. 5 വർഷങ്ങൾക്കിപ്പുറവും കെഎസ്ആർടിസി സ്റ്റാൻഡ് പഴയ കെട്ടിടത്തിൽ ശോചനീയാവസ്ഥയിൽ തുടരുന്നു.
മൊബിലിറ്റി ഹബ് എന്ന വാഗ്ദാനമോ?
കെഎസ്ആർടിസി ബസ് സ്റ്റാൻഡും ആധുനിക സൗകര്യങ്ങളും ഒത്തുചേരുന്ന സമുച്ചയമാണു മൊബിലിറ്റി ഹബ് വിഭാവനം ചെയ്തത്. ചുണ്ടൻവള്ളത്തിന്റെ രൂപമാതൃകയും നൽകി.
ആർട്ട് ആൻഡ് ഹെറിറ്റേജ് കമ്മിഷൻ ഇതിന് അനുമതി നൽകിയില്ല. പലതവണ രൂപരേഖ പുതുക്കി, ഉയരം കുറച്ചു.
ഒടുവിൽ അനുമതി ലഭിച്ചപ്പോഴേക്കും 3 വർഷം കടന്നുപോയി.
ആലപ്പുഴയുടെ പൈതൃകത്തോടു ചേർന്നു നിൽക്കുന്ന 3 നില കെട്ടിടമാണു നിലവിലെ രൂപരേഖയിൽ. അതു കിഫ്ബിയുടെ പരിഗണനയിലാണ്.
മൊബിലിറ്റി ഹബ് പണി നടക്കുമ്പോൾ ബസുകൾ നിർത്തിയിടാനും അറ്റകുറ്റപ്പണികൾക്കുമായി ദേശീയ പാതയോരത്ത് വളവനാട്ട് ഹൗസിങ് ബോർഡിന്റെ സ്ഥലത്ത് ഗാരിജും താൽക്കാലിക ബസ് സ്റ്റേഷനും സജ്ജമാക്കിയിരുന്നു. ആ സ്ഥലം കാടുപിടിച്ചു കിടക്കുന്നു.
രൂപരേഖയ്ക്കും ടെൻഡർ നടപടികൾക്കും അംഗീകാരം നൽകാൻ ഗതാഗത വകുപ്പിൽ സാങ്കേതികസമിതി ഇല്ല എന്നതായിരുന്നു അടുത്ത പ്രശ്നം.
ഈയിടെയാണു സമിതി രൂപീകരിച്ചത്. രൂപരേഖയ്ക്കു കിഫ്ബി പച്ചക്കൊടി കാട്ടിയാൽ സാങ്കേതിക സമിതി ചേർന്ന് അനുമതി നൽകും.
തുടർന്ന് ടെൻഡർ നടപടിയിലേക്ക്. 3 മാസം കൊണ്ട് ഇതെല്ലാം സാധിക്കുമെന്നാണു പ്രതീക്ഷ.
നിലവിലുള്ള ബസ് സ്റ്റേഷൻ കെട്ടിടം ഇടിഞ്ഞു വീഴുന്നതിനു മുൻപെങ്കിലും മൊബിലിറ്റി ഹബ് പണി തുടങ്ങണമെന്നു യാത്രക്കാരും ആവശ്യപ്പെടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

