വൈദ്യുതി മുടക്കം
അമ്പലപ്പുഴ ∙ ചെമ്പകശേരി സ്ട്രീറ്റ് നമ്പർ ഒന്ന് ഭാഗങ്ങളിലും പുത്തൻകുളം ടവർ, അറയ്ക്കൽ, പനച്ചുവട് ട്രാൻസ്ഫോമർ പരിധിയിലും ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. ആലപ്പുഴ∙ ടൗൺ സെക്ഷനിലെ മുന്നോടി നോർത്ത്, ഏണിപ്പാലം, കോൾബ ചർച്ച്, നവോദയ, മുതലപ്പൊഴി വെസ്റ്റ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ∙ പാതിരപ്പള്ളി സെക്ഷനിൽ അയ്യങ്കാളി ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 10 മുതൽ 1 വരെ വൈദ്യുതി മുടങ്ങും.
സീറ്റൊഴിവ്
ഭരണിക്കാവ്∙ എസ്എൻ പിപിടിടി ഐ യിൽ നഴ്സറി ടീച്ചർ എജ്യുക്കേഷൻ കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 94476 63204, 82814 58117.
ആലപ്പുഴ∙ കേരള സർക്കാരിന്റെ ഹിന്ദി അധ്യാപക ട്രെയ്നിങ് യോഗ്യതയായ രണ്ടു വർഷത്തെ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ കോഴ്സ് 2025-2027 ബാച്ചിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 50% മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഡിഗ്രി, എംഎ വിജയിച്ചവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 17– 35. അവസാന തീയതി 31.
ഒറിജിനൽ സർട്ടിഫിക്കറ്റുമായി അടൂർ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിൽ എത്തി അഡ്മിഷൻ എടുക്കാം. 8547126028, 04734-296496.
അധ്യാപകഒഴിവ്
ചാരുംമൂട്∙ നൂറനാട് പടനിലം ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ ജൂനിയർ മാത്സ്, ജൂനിയർ മലയാളം തസ്തികയിലേക്ക് ഗെസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.നാളെ 10ന് സ്കൂളിൽ എത്തണം.
ബുധനൂർ ∙ ഗവ.
എച്ച്എസ്എസിലെ എച്ച്എസ്എസ് വിഭാഗത്തിൽ ബോട്ടണി (സീനിയർ) വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 30ന് 10ന് സ്കൂളിൽ നടക്കും. വിവരങ്ങൾക്ക് 94461 83769.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]