ആലപ്പുഴ∙ റേഷൻ സാധനങ്ങൾക്കു പുറമേ കൂടുതൽ സബ്സിഡി സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കെ സ്റ്റോർ പദ്ധതിയിൽ പലയിടത്തും വിൽക്കുന്നതു സ്വകാര്യ ബ്രാൻഡുകളുടെ സാധനങ്ങൾ. ഇതോടെ അനധികൃത വിൽപനയ്ക്കു തടയിടാൻ പൊതുവിതരണ വകുപ്പ് നടപടിയും തുടങ്ങി.
പൊതുവിതരണ വകുപ്പ് അംഗീകരിച്ച സ്ഥാപനങ്ങളുടെയും എംഎസ്എംഇ റജിസ്ട്രേഷനുള്ള ഉൽപാദകരുടെയും ഉൽപന്നങ്ങളാണു കെ സ്റ്റോറുകളിൽ വിൽക്കാൻ അനുമതിയുള്ളത്.
എന്നാൽ പലയിടത്തും അനുമതിയില്ലാത്ത സാധനങ്ങളും കെ സ്റ്റോറുകൾ വഴി വിൽക്കുന്നതായി വകുപ്പ് കണ്ടെത്തി.
ഇത്തരം കെ സ്റ്റോറുകൾക്ക് നൽകിയ പ്രവർത്തനാനുമതി പിൻവലിക്കാൻ നിർദേശിച്ചു പൊതുവിതരണ വകുപ്പ് കഴിഞ്ഞ ദിവസം സർക്കുലർ പുറത്തിറക്കി. കെ സ്റ്റോറുകളിൽ റേഷനിങ് ഇൻസ്പെക്ടർമാർ പരിശോധന നടത്തണമെന്നും പ്രവർത്തന വിവരങ്ങൾ ക്രോഡീകരിച്ചു താലൂക്ക് സപ്ലൈ ഓഫിസർമാർക്കു സമർപ്പിക്കുകയും ചെയ്യണം.
റേഷൻകട സസ്പെൻഡ് ചെയ്യപ്പെട്ടാൽ അതിനൊപ്പമുള്ള കെ സ്റ്റോർ നടത്താനുള്ള അനുമതി സ്ഥിരമായി പിൻവലിക്കണമെന്നും നിർദേശമുണ്ട്.
കെ സ്റ്റോറുകൾ സംബന്ധിച്ചു ജില്ലാ, താലൂക്ക് സപ്ലൈ ഓഫിസുകളിൽ പ്രത്യേക റജിസ്റ്ററും സൂക്ഷിക്കണം.
കെ സ്റ്റോറിൽ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനും സിഎസ്സി സേവനങ്ങളുടെ പ്രവർത്തനം ഉറപ്പാക്കാനും ഉദ്യോഗസ്ഥർ നടപടിയെടുക്കാനും സർക്കുലറിൽ നിർദേശിക്കുന്നുണ്ട്.
കെ സ്റ്റോർ പ്രവർത്തനം ഉച്ചയ്ക്കും
റേഷൻകടകളുടെ പ്രവൃത്തി സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 4 മുതൽ 7 വരെയുമാണെങ്കിലും താൽപര്യമുള്ള ലൈസൻസികൾക്ക് ഉച്ചയ്ക്കുള്ള ഇടവേളയിലും കെ സ്റ്റോർ നടത്താമെന്നു സർക്കുലറിൽ പറയുന്നു. ഈ സമയം ഇ പോസ് ഓഫ് ചെയ്തു റേഷൻകട
ഒഴികെയുള്ള വിൽപനയാണു നടത്താനാകുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]