വലിയപെരുമ്പുഴക്കടവ് ∙ അമരവും ചുണ്ടും നവീകരിച്ച ചെന്നിത്തല പള്ളിയോടം നാളെ നീരണയും. ചെന്നിത്തല തെക്ക് 93 ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള പള്ളിയോടം 131 ാമത് ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള തിരുവാറന്മുള യാത്രയുടെ ഭാഗമായിട്ടാണ് നീരയണയുന്നത്. രാവിലെ 5ന് പള്ളിയോടപ്പുരയിൽ കേശവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗണപതിഹോമം, ദേവിക്കുള്ള നിവേദ്യ സമർപ്പണത്തിനു ശേഷം 8ന് ചെന്നിത്തല തെക്ക് ചാല മഹാദേവർ ക്ഷേത്രദർശനം നടത്തി വഴിപാടും കർപ്പൂരാരാധനയും നടക്കും.
വഞ്ചിപ്പാട്ട്, താലപ്പൊലി, വാദ്യമേളങ്ങളുടെ അകമ്പടിയിൽ 10.20ന് പള്ളിയോടം അച്ചൻകോവിലാറിലെ വലിയപെരുമ്പുഴക്കടവിൽ നീരണയും. പിന്നാലെ ചെറുകോൽ ധർമശാസ്താ – സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ദർശനത്തിന് പുറപ്പെടും.
അവിടെ താംബൂലാദി വഴിപാടുകൾ സ്വീകരിച്ച ശേഷം പള്ളിയോടക്കടവിൽ എത്തിച്ചേരും.
24ന് രാവിലെ 9ന് മാവേലിക്കര കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടു സദ്യയും സ്വീകരിച്ച ശേഷം വൈകിട്ട് എൻഎസ്എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നൽകുന്ന താംബൂലാദി വഴിപാടുകൾ സ്വീകരിച്ച ശേഷം പള്ളിയോടക്കടവിൽ എത്തിച്ചേരും. സെപ്റ്റംബർ 4ന് 9ന് വഞ്ചിപ്പാട്ട് പൊതുയോഗം, ചിത്രാലയം നാരായണൻ നായരുടെ സ്മരണാർഥം നടക്കുന്ന വഞ്ചിപ്പാട്ട് മത്സരം ഡോ.
ആർ. രവിശങ്കർ ഉദ്ഘാടനം ചെയ്യും.
കരയോഗം പ്രസിഡന്റ് ദിപു പടകത്തിൽ അധ്യക്ഷത വഹിക്കും. 7ന് ബൈജു ത്യാഗരാജ് അവതരിപ്പിക്കുന്ന സംഗീതപരിപാടി. 6ന് വൈകിട്ട് 5ന് ഗാനാർച്ചന, 7ന് ഭജന .
7ന് 5ന് സാംസ്കാരിക സമ്മേളനം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സുനിൽ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയായിരിക്കും.
7ന് ഭജന. 8ന് 7ന് പളളിയോടത്തിൽ കർപ്പൂരാധാന, 8ന് തിരുവാറന്മുള ദർശനത്തിനുള്ള തുഴക്കാരായ ഭക്തർ പള്ളിയോടത്തിൽ കയറി അച്ചൻകോവിലാറിൽ പ്രദക്ഷിണം വച്ച് തിരികെ വലിയപെരുമ്പുഴക്കടവിലെത്തും.
9.30ന് വായ്ക്കുരവ, നാമജപം, വഞ്ചിപ്പാട്ട് എന്നിവയാൽ മുഖരിതമായ അന്തരീക്ഷത്തിൽ പള്ളിയോടം തുഴകളെറിഞ്ഞ് തിരുവാറന്മുളയെ ലക്ഷ്യമാക്കി യാത്ര പുറപ്പെടും, യാത്രാമധ്യേ വിവിധയിടങ്ങളിൽ താംംബൂലാദി വഴിപാടുകൾ സ്വീകരിച്ച ശേഷം നാക്കടയിലെത്തി വിശ്രമിക്കും. ഉത്തൃട്ടാതി ദിനമായ 9ന് 11ന് ആറന്മുറയിലെത്തി ദേവപ്രശ്നവിധി പ്രകാരം ആറന്മുളയപ്പൻ അവിൽ, കദളിക്കുല, തുളസിമാല, താംബൂലം, ധനക്കിഴിയടക്കമുള്ള വഴിപാട് സമർപ്പിക്കും.
വള്ളസദ്യയ്ക്കു ശേഷം ആറന്മുള ഉത്തൃട്ടാതി ജലഘോഷയാത്രയിലും മത്സരവളളംകളിയിലും പങ്കെടുക്കും. സെപ്റ്റംബർ 11, 12, 13, 15, 16, 18, 19, 20 എന്നീ ദിവസങ്ങളിൽ ആറന്മുളയിൽ വള്ളസദ്യ സ്വീകരിച്ച ശേഷം 21ന് പുലർച്ചെ ചെന്നിത്തല വലിയപെരുമ്പുഴക്കടവിൽ തിരിച്ചെത്തി 11ന് പള്ളിയോടം പള്ളിയോടപ്പുരയിൽ കയറ്റുമെന്ന് കരയോഗം പ്രസിഡന്റ് ദിപു പടകത്തിൽ, സെക്രട്ടറി കെ.
ഗോപാലകൃഷ്ണപിള്ള, പളളിയോട പ്രതിനിധികളായ സന്തോഷ് ചാലയിൽ, രാഖേഷ് രവീന്ദ്രൻ, ക്യാപ്റ്റൻ ജെ.
ജയകേഷ് എന്നിവർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

