
അമ്പലപ്പുഴ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ അമ്മമാർക്കും നവജാത ശിശുക്കൾക്കും മികച്ച പരിചരണം കിട്ടുന്നതിനായി പുതിയ കെട്ടിടത്തിൽ ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം ആരംഭിച്ചു. വേദനരഹിത പ്രസവം, ഒരേ സമയം 7 പ്രസവത്തിന് ആവശ്യമായ സൗകര്യം, പ്രസവ വാർഡിൽ 24 കിടക്കകൾ, തീവ്ര പരിചരണ വിഭാഗത്തിൽ 5 കിടക്കകൾ, എമർജൻസി ഓപ്പറേഷൻ തിയറ്ററുകൾ, ഒബ്സർവേഷന്‍ വിശാലമായ സൗകര്യം, ഫാർമസി എന്നിവ ഇവിടെ ഉണ്ട്.
നവജാതശിശു വിഭാഗത്തിൽ മൂന്ന് തീവ്രപരിചരണ വിഭാഗത്തിൽ 17 കിടക്കകൾ ഉണ്ട്. മാസം തികയാതെ പ്രസവിക്കുന്ന കുട്ടികൾ, അണുബാധയുള്ള കുട്ടികൾ, മതിയായ ആരോഗ്യം കുറവുള്ള കുട്ടികൾ എന്നിവർക്ക് ചികിത്സയ്ക്കും പരിചരണത്തിനും പ്രത്യേക ക്രമീകരണങ്ങളുണ്ട്.
ഒപ്പം അമ്മമാർക്കും നവജാത ശിശുക്കൾക്കും 20 കിടക്ക സൗകര്യങ്ങളുള്ള ഒരു വാർഡും ഒരുക്കിയിട്ടുണ്ട്.
30 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ കെട്ടിടം 2024 സെപ്റ്റംബർ 26ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തതാണ്. എച്ച്.സലാം എംഎൽഎ പ്രവർത്തനോദ്ഘാടനം ചെയ്തു.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.
ബി.പത്മകുമാർ, സൂപ്രണ്ട് ഡോ.എ.ഹരികുമാർ, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. തോമസ് കോശി, ആർഎംഒ ഡോ.
പി.എൽ.ലക്ഷ്മി, ഗൈനക് വിഭാഗം മേധാവി ഡോ. സംഗീത മേനോൻ, അസോഷ്യേറ്റ് പ്രഫസർമാരായ ഡോ.
ഒ.ജോസ്, ഡോ. പി.എസ്.അനസൂയ, ഡോ.
റെയ്ച്ചൽ അലക്സാണ്ടർ, ഡോ. എം.പി.സലിം, ഡോ.പി.ആർ.
ശ്രീലത, ഡോ. എസ്.ഗോമതി, ഡോ.
പി.എസ്.ഷാജഹാൻ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]