ചാരുംമൂട്∙ ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥിയുടെ തല ഗ്രൗണ്ടിന്റെ വശത്ത് സ്ഥാപിച്ചിരുന്ന കമ്പിയിൽ കൊണ്ട് ഗുരുതര പരുക്ക്. ഇന്നലെ കായംകുളം സബ് ജില്ലാ ഹയർ സെക്കണ്ടറി വിഭാഗം അണ്ടർ 19 മത്സരത്തിൽ പങ്കെടുത്ത കായംകുളം ബോയ്സിലെ വിദ്യാർഥിക്കാണ് പരുക്കേറ്റത്. കായംകുളം ബോയ്സിലെയും കട്ടച്ചിറ ജോൺ എഫ്.കെന്നഡി സ്കൂളിലെയും വിദ്യാർഥികൾ തമ്മിലായിരുന്നു മത്സരം.
ഈ സമയം പുറത്തേക്ക് തെറിച്ച ബോൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഗ്രൗണ്ടിനെയും സ്കൂളിനെയും വേർതിരിക്കുന്ന കമ്പി വേലിയിലെ കമ്പിയിൽ വിദ്യാർഥിയുടെ തലയിടിച്ചു പരുക്കേൽക്കുകയായിരുന്നു.
പരുക്കേറ്റ കുട്ടിയെ കായംകുളം സ്കൂളിലെ അധ്യാപകനും മത്സരത്തിനെത്തിയ ഒരു വിദ്യാർഥിയും കൂടി ഇരുചക്രവാഹനത്തിൽ സമീപത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സ തേടുകയും തുടർന്ന് ഗവൺമെന്റ് ആശുപത്രിയിൽ കൊണ്ടുപോയി തുന്നലിടുകയും ചെയ്തു. മത്സരത്തിനു മെഡിക്കൽ സംഘത്തിന്റെ സേവനമോ ആംബുലൻസ് സൗകര്യമോ വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയിരുന്നില്ല. മത്സര സ്ഥലങ്ങളിൽ വിദ്യാഭ്യാസ വകുപ്പുതന്നെ മെഡിക്കൽ സേവനം, ആംബുലൻസ് സേവനം എന്നിവ ഏർപ്പെടുത്തണമെന്ന് നിയമം നിലവിലുണ്ട്. ആൺകുട്ടികളുടെ മത്സരമായിരുന്നു ഇവിടെ നടന്നത്.
10 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]