
ആലപ്പുഴ ജില്ലയിൽ ഇന്ന് (13-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നാവിക സേനയുടെ ആശയവിനിമയ പരിപാടി 30ന്
ആലപ്പുഴ ∙ നാവിക സേനയിൽനിന്നു വിരമിച്ച, ജില്ലയിലെ സൈനികരുടെ വിധവകൾക്കും വിമുക്ത ഭടന്മാർക്കുമായി ദക്ഷിണ നാവിക കമാൻഡ് 30നു രാവിലെ 11 മുതൽ 1.30 വരെ ജില്ലാ സൈനികക്ഷേമ ഓഫിസിൽ ആശയവിനിമയ പരിപാടി നടത്തുന്നു. പുതിയ ക്ഷേമ പദ്ധതികളെപ്പറ്റി അറിവു നൽകാനും പരാതികൾക്കും പെൻഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും മറുപടി നൽകാനുമാണിതെന്നു ജില്ലാ സൈനികക്ഷേമ ഓഫിസർ അറിയിച്ചു. ഫോൺ: 0477 2245673. ഇമെയിൽ: [email protected]
പോസ്റ്റ് ഓഫിസിൽ ഇന്റേൺഷിപ്
ആലപ്പുഴ ∙ കേന്ദ്ര യുവജന, കായിക മന്ത്രാലയം ജില്ലയിലെ പോസ്റ്റ് ഓഫിസുകളിൽ ഇന്റേൺഷിപ്പിന് അവസരമൊരുക്കുന്നു. 18– 29 പ്രായത്തിലുള്ള പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി 15. ഫോൺ: 8714508255.
ടെലിഫോൺ വഴി കരിയർ ഗൈഡൻസ്
ആലപ്പുഴ ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷനൽ ഗൈഡൻസ് യൂണിറ്റ് ഉദ്യോഗാർഥികൾ, വിദ്യാർഥികൾ, രക്ഷാകർത്താക്കൾ എന്നിവർക്കായി ഉപരിപഠന സാധ്യതകൾ, തൊഴിൽ അവസരങ്ങൾ, പരിശീലനം, സ്കോളർഷിപ് തുടങ്ങിയ വിവരങ്ങളും മാർഗനിർദേശങ്ങളും ടെലിഫോൺ വഴി നൽകുന്നു. വ്യാഴാഴ്ചകളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ 0477 2230624 എന്ന ഫോൺ നമ്പറിൽ വിളിക്കാം.
ദ്വിവത്സര ഡിപ്ലോമ കോഴ്സ്
ആലപ്പുഴ ∙ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ആലപ്പുഴ ഗവ. കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടിസ് ഡിപ്ലോമ കോഴ്സിൽ പ്രവേശനത്തിന് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 0477 2237175, 9747532054.
വൺ ഇന്ത്യ വൺ പെൻഷൻ സമ്മേളനം നാളെ
രാമങ്കരി ∙ വൺ ഇന്ത്യ വൺ പെൻഷൻ കോഓർഡിനേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം നാളെ രാവിലെ 9നു കോട്ടയം വൈഎംസിഎ ഹാളിൽ നടക്കും. പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഐസക് പ്ലാപ്പള്ളിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൺവീനർ ജോസുകുട്ടി മാത്യു അധ്യക്ഷത വഹിക്കും.
നാളെ പൈപ്പുവെള്ളം ഉപയോഗിക്കരുത്
കായംകുളം∙നഗരസഭയിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുന്നതിനാൽ നാളെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ പ്രദേശങ്ങളിൽ പൈപ്പ് ലൈനിൽ വെള്ളം തുറന്നു വിടുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ജലഅതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
വാർഷികോത്സവം നാളെ
ഹരിപ്പാട് ∙ പിലാപ്പുഴ കൊട്ടയ്ക്കാട്ട് കുടുംബ ദേവി ക്ഷേത്രത്തിലെ വാർഷിക ഉത്സവം നാളെ നടക്കും. കിഴക്കേ പുല്ലാംവഴി തുപ്പൻ നമ്പൂതിരി കാർമികത്വം വഹിക്കും. രാവിലെ 9ന് കലശപൂജ, 9.30 ന് കലശാഭിഷേകം, 10.15 ന് സോപാന സംഗീതം. 10.30 ന് നെൽപറ സമർപ്പണം,11 ന് ഉച്ചപൂജ,11.30 ന് കുടുംബയോഗം. 12.30 ന് അന്നദാനം. ദേവി ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ആർ.രവീന്ദ്രൻ പിള്ള ,സെക്രട്ടറി എൻ.പ്രസാദ്, ട്രഷറർ ഗോപാലകൃഷ്ണപിള്ള രക്ഷാധികാരി ജി.ശ്രീലത എന്നിവർ നേതൃത്വം നൽകും.
സ്കിൽ ചാലഞ്ച് നാളെ
ആലപ്പുഴ ∙ ലെഗസി സ്പോർട്സ് അക്കാദമി നാളെ രാവിലെ 7 മുതൽ വൈഎംസിഎ പി.ഒ.ഫിലിപ് സ്മാരക ഇൻഡോർ ബാസ്കറ്റ്ബോൾ കോംപ്ലക്സിൽ സ്കിൽ ചാലഞ്ച് നടത്തും. വൈഎംസിഎ പി.ഒ. ഫിലിപ് മെമ്മോറിയൽ ഇൻഡോർ ബാസ്കറ്റ്ബോൾ കോംപ്ലക്സിൽ രാവിലെ 7-ന് ആൺ, പെൺ അണ്ടർ 10, 12, 14, 16 വിഭാഗം കുട്ടികൾക്കായുള്ള വൈദഗ്ധ്യ വെല്ലുവിളി പരിപാടി ആരംഭിക്കും. ഫ്രീ ത്രോ, ഡ്രിബ്ലിങ്, സ്പീഡ് ഡ്രിൽ, ഷൂട്ടിങ് തുടങ്ങിയവയിലെ മികവാണ് പരിശോധിക്കുന്നത്.