ചാരുംമൂട്∙ ജനങ്ങൾ ശുദ്ധജലത്തിന് ആശ്രയിക്കുന്ന ഓണാട്ടുകരയിലെ കനാലുകൾ, കാടുകയറി മാലിന്യം നിറഞ്ഞ അവസ്ഥയിൽ. തെരുവുനായ്ക്കൾ ചത്തുകിടന്ന് ഇവിടെ നിന്ന് പലപ്പോഴും ദുർഗന്ധം വമിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ശുചിമുറിമാലിന്യങ്ങൾ, അറവുശാലയിൽനിന്നുള്ള മാലിന്യങ്ങൾ, ഹോട്ടലിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ, പച്ചക്കറിക്കടയിൽ നിന്നുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തുടങ്ങിയവ ചാക്കുകളിൽ കെട്ടി രാത്രികളിൽ കനാലിൽ നിക്ഷേപിക്കുന്നത് പതിവാണ്.
പുനലൂരിൽ നിന്ന് പഴകുളത്തെത്തി അവിടെനിന്ന് നൂറനാട് പഞ്ചായത്തിലൂടെയാണ് ഓണാട്ടുകരയിലേക്കുള്ള കനാൽ വെള്ളമെത്തുന്നത്.
വേനൽക്കാലത്തെ രാത്രികളിൽ ഓണാട്ടുകരക്കാർക്ക് ഈ വെള്ളമാണ് ആശ്രയം. മാത്രമല്ല കിണറിന്റെ വശങ്ങളിലുള്ള കിണറുകളിൽ വെള്ളമെത്തുന്നതും കനാലുകളിൽ നിന്നാണ്.
ശുചീകരണം നടത്തുന്നുണ്ടെങ്കിലും വർഷങ്ങളായി പൂർണശുചീകരണം നടക്കുന്നില്ല.
കനാലുകളുടെ ശുചീകരിക്കുന്നതിന് ആവശ്യമായ തുക കല്ലട ജലസേചനവകുപ്പിനു ലഭിക്കുന്നുണ്ട്.
ഇുകൂടാതെ പഞ്ചായത്തുകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാൽ ശുചീകരണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഭാഗികമായ രീതിയിൽ മാത്രമെ നടന്നിട്ടുള്ളു.
മെയിൻ കനാലുകളിൽ തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്കിറങ്ങി ശുചീകരണം നടത്താൻ കഴിയില്ല. കഴിഞ്ഞദിവസം നൂറനാട് പാറയിൽ നിന്നു ചാരുംമൂട്ടിലേക്കുള്ള പ്രധാനകനാലിൽ മൂന്നു തെരുവുനായ്ക്കൾ ചത്തുകിടന്നിരുന്നു. സമീപ പ്രദേശങ്ങളിൽ നിന്നുള്ള മുഴുവൻ ഭാഗങ്ങളിൽ നിന്നു കനാലുകളിൽ മാലിന്യങ്ങൾ രാത്രികാലങ്ങളിൽ നിക്ഷേപിക്കാറുണ്ട്.
ഇതുകൂടാതെ കനാലിന്റെ ആഴത്തേക്കാൾ ഉയരത്തിലാണ് കാടുകൾ നിലകൊള്ളുന്നത്.
കനാലിൽ വെള്ളമെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അടിയന്തരമായി കനാലുകൾ ശുചീകരിക്കാൻ കെഐപി അധികൃതർ മുൻകയ്യെയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. രണ്ടുവർഷം മുൻപ് എംഎൽഎ, ജില്ല കലക്ടർ, കെഐപി അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ യോഗം കൂടി അടിയന്തരമായി കനാലുകൾ ശുചീകരിക്കാൻ നടപടി സ്വീകരിക്കണെന്നു തീരുമാനിച്ചിരുന്നു. എന്നാൽ ഇതും ഭാഗികമായി നടത്തികൊണ്ട് തീരുമാനങ്ങൾ പ്രഹനസമാകുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]