സിപിഎം നേതാക്കൾക്കും പാർട്ടിക്കുമെതിരെ ജി.സുധാകരൻ തുടരുന്ന പരാമർശങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ജില്ലാ സെക്രട്ടറി ആർ. നാസർ.
സുധാകരന്റെ ഇത്തരം പ്രവണതകൾ അവസാനിപ്പിച്ചില്ലെങ്കിൽ കർശനമായ നടപടികളിലേക്ക് കടക്കുമെന്നും, അദ്ദേഹം വർഗവഞ്ചകനാണെന്നും അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ ആർ. നാസർ വ്യക്തമാക്കി.
ഒരു ജനപ്രതിനിധി എന്ന നിലയിൽ പാലിക്കേണ്ട മാന്യത സുധാകരൻ ലംഘിക്കുകയാണെന്നും, നീർക്കുന്നം ഗവ.സ്കൂളിലെ അധ്യാപകർക്കെതിരെ കേസ് എടുത്ത നടപടി തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പറവൂർ ജംക്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് കളർകോട് എംഎൽഎ ഓഫിസിനു സമീപം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. നീർക്കുന്നം ഗവ.യുപി സ്കൂളിൽ അനധികൃതമായി മണ്ണുനീക്കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ജി.
സുധാകരൻ എംഎൽഎയും സിപിഎം പ്രാദേശിക നേതാക്കളും തമ്മിൽ തർക്കമുണ്ടായിരുന്നു. സംഭവത്തിൽ സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാനും ഏരിയ കമ്മിറ്റി അംഗവുമായ പ്രശാന്ത് എസ്.
കുട്ടി ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ചാണ് പാർട്ടി മാർച്ച് നടത്തിയത്. പൊതുപ്രവർത്തനത്തിലെ വ്യക്തിശുദ്ധി സംബന്ധിച്ച് സുധാകരനെതിരെ ഗുരുതര ആരോപണങ്ങൾ എച്ച്.
സലാം ഉന്നയിച്ചു. പാർട്ടി നേതാക്കളെ അപമാനിക്കുന്ന നിലപാട് തുടർന്നാൽ ശക്തമായ മറുപടി നേരിടേണ്ടി വരുമെന്നും, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച കണക്കുകൾ പാർട്ടിക്ക് ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
ഏരിയ സെക്രട്ടറി സി.ഷാംജി അധ്യക്ഷനായ യോഗത്തിൽ ആർ.രാഹുൽ, എ.ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ടും ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമാവുകയാണ്.
ആശുപത്രി പരിസരത്ത് ഭക്ഷണം പാകം ചെയ്യുന്ന സംഘടനകളെ പുറത്താക്കണമെന്ന സുധാകരന്റെ നിലപാടിനെതിരെ എച്ച്. സലാം രംഗത്തെത്തി.
സേവാഭാരതിക്ക് പാചകം ചെയ്യാൻ സൗകര്യമൊരുക്കിയത് സുധാകരന്റെ അറിവോടെയാണെന്നും, വിഷയം വിവാദമായപ്പോൾ നിലപാട് മാറ്റുകയാണെന്നും സലാം വിമർശിച്ചു. എന്നാൽ, ആശുപത്രി വളപ്പിൽ പാചകം ചെയ്യുന്നതിനെയാണ് എതിർത്തതെന്നും, ജനപ്രതിനിധി എന്ന നിലയിലാണ് അത് ചൂണ്ടിക്കാണിച്ചതെന്നും ജി.
സുധാകരൻ ഇന്നലെ വിശദീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

