മാന്നാർ ∙ ചെന്നിത്തല ജവാഹർ നവോദയ വിദ്യാലയത്തിലെ 10–ാം ക്ലാസ് വിദ്യാർഥിനി എസ്.നേഹയുടെ മരണം ആത്മഹത്യ തന്നെയെന്നു പൊലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ ലഭിച്ചതായും പൊലീസ് അറിയിച്ചു.
നേഹയുടെ ഡയറിയിൽ ചില ഭാഗങ്ങളിൽ മരണത്തെക്കുറിച്ചുള്ള കുറിപ്പുകൾ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.
ആത്മഹത്യയിലേക്കു നയിച്ച കാരണങ്ങളെ പറ്റി മാന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചു. പഠനത്തിലും കലാ–കായിക പരിപാടികളിലും നേഹ മിടുക്കിയായിരുന്നെന്ന് അധ്യാപകർ പറഞ്ഞു. 10നു പുലർച്ചെ 4ന് ആണ് നേഹയെ ചെന്നിത്തല നവോദയ വിദ്യാലയത്തിലെ ഹോസ്റ്റലിലെ ഇടനാഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കലക്ടർ സ്കൂളിലെത്തി
ചെന്നിത്തല ∙ നവോദയ വിദ്യാലയത്തിലെ വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ജവാഹർ നവോദയ വിദ്യാലയ ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അലക്സ് വർഗീസ് ഇന്നലെ സ്കൂളിൽ സന്ദർശനം നടത്തി യോഗം വിളിച്ചു. ചെങ്ങന്നൂർ ആർഡിഒ ഡി.സി.ദിലീപ് കുമാർ, നവോദയ വിദ്യാലയ സമിതി ഹൈദരാബാദ് റീജനൽ അസി.കമ്മിഷണർ സി.രാമകൃഷ്ണൻ, മാവേലിക്കര തഹസിൽദാർ അനീഷ് ഈപ്പൻ, ഡപ്യൂട്ടി തഹസിൽദാർ കെ.സുരേഷ് ബാബു, സ്കൂൾ അധികൃതർ, രക്ഷാകർത്താക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു .
തീരുമാനങ്ങൾ
സ്കൂളിൽ സ്ഥിരമായി കൗൺസിലർമാരെ നിയമിക്കാനും അധ്യാപകർക്കും മാതാപിതാക്കൾക്കും വിദ്യാർഥികൾക്കുമായി പ്രത്യേകം കൗൺസലിങ് ഏർപ്പെടുത്താനും തീരുമാനിച്ചു.
വിദ്യാർഥികൾക്കു മാതാപിതാക്കളുമായി കൂടുതൽ ദിവസം ഫോണിൽ സംസാരിക്കുന്നതിനു സൗകര്യമൊരുക്കും. മെഡിറ്റേഷൻ, യോഗ തുടങ്ങിയവ എല്ലാ കുട്ടികൾക്കും ഉറപ്പാക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]