
മാന്നാർ ∙ 53 വർഷം മുൻപ് അന്ന് എംഎൽഎ ആയിരുന്ന എ.കെ. ആന്റണിയുടെ ജീവൻ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഉണ്ണൂണ്ണിക്ക് പൊലീസ് സേനയുടെ പ്രത്യേക ആദരവ്.
മാന്നാർ വലിയകുളങ്ങര പാലമൂട്ടിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ എം.ടി.
ഉണ്ണൂണ്ണിയെ (97) കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ (കെഎസ്പിപിഡബ്ല്യുഎ) മാവേലിക്കര യൂണിറ്റിന്റെ നേതൃത്വത്തിലാണു ആദരിച്ചത്. ചെങ്ങന്നൂർ ഡിവൈഎസ്പി ടി.
ബിനുകുമാറും സംഘവും പൊന്നാടയണിയിച്ചു.
1972 ജൂലൈ 22ന് തിരുവല്ല തിരുമൂലപുരം തുകലശേരി ഭാഗത്ത് കാറിലെത്തിയ എ.കെ ആന്റണി എംഎൽഎ പ്രകടനമായെത്തിയ പ്രകോപിതരായ ജനക്കൂട്ടത്തിന്റെ ഇടയിൽ പെട്ടു. തിരുവല്ല സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ ഉണ്ണൂണ്ണി ഇതു കണ്ടു.
കാറിൽ എ.കെ. ആന്റണി ആണെന്നു തിരിച്ചറിഞ്ഞ ഉണ്ണൂണ്ണി ഓടിയെത്തി എ.കെ.
ആന്റണിയെ ജനക്കൂട്ടത്തിന്റെ ഇടയിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. ഈ രക്ഷാ പ്രവർത്തനത്തിന് അന്ന് ആഭ്യന്തര വകുപ്പിന്റെ പ്രശംസാപത്രവും അവാർഡും ഉണ്ണൂണിക്കു ലഭിച്ചിരുന്നു.
എസ്എച്ച്ഒമാരായ ഡി.
രജീഷ് കുമാർ (മാന്നാർ), എം.സി. അഭിലാഷ് (വെൺമണി), സി.
ശ്രീജിത്ത് (മാവേലിക്കര), കെഎസ്പിപിഡബ്ല്യുഎ ജില്ലാ വൈസ് പ്രസിഡന്റ് പി. വേലായുധൻ പിള്ള, യൂണിറ്റ് പ്രസിഡന്റ് ഡി.
രാജേന്ദ്രകുമാർ, സെക്രട്ടറി എം. ശിവദാസൻ എന്നിവരും ഡിവൈഎസ്പിക്ക് ഒപ്പമുണ്ടായിരുന്നു. കുഞ്ഞമ്മയാണ് ഉണ്ണൂണ്ണിയുടെ ഭാര്യ.
മക്കൾ : മോനച്ചൻ (ഭിലായി), റോസമ്മ, അഡ്വ.പി.ഒ ജോസ്(റിട്ട. അഡീഷനൽ ലോ സെക്രട്ടറി).
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]