ആലപ്പുഴ∙ മുൻമന്ത്രി ജി.സുധാകരൻ ഇനി സിപിഎമ്മിൽ തിരിച്ചെത്തില്ലെന്ന് ഉറപ്പിച്ചു പ്രതിരോധ നീക്കങ്ങളിലേക്ക് പാർട്ടി നേതാക്കൾ. സുധാകരനൊപ്പം ആരും സിപിഎം വിട്ടുപോകാതെ തടയിടാൻ ശ്രമം തുടങ്ങി.
അദ്ദേഹം സ്വതന്ത്രനായി തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നാണു പാർട്ടിക്കു ലഭിക്കുന്ന ശക്തമായ സൂചന. സുധാകരൻ പാർട്ടിയിൽ ശക്തനായിരുന്ന കാലത്തെ ചില വിഷയങ്ങളും വിവാദങ്ങളും പൊടിതട്ടിയെടുത്തു തിരിച്ചടിക്കാനും നീക്കമുണ്ട്.
സുധാകരന്റെ അനുജൻ ജി.ഭുവനേശ്വരനെ കൊലപ്പെടുത്തിയതു കോൺഗ്രസ് വിദ്യാർഥി സംഘടനക്കാരാണെന്നും അവരുടെ കൂടാരത്തിലേക്കു ചെന്നു കയറാൻ അദ്ദേഹത്തിന് എങ്ങനെ കഴിയുമെന്നും തരത്തിലുള്ള പ്രചാരണം തുടങ്ങി.
അതേസമയം, സുധാകരൻ മത്സരിച്ചാൽ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ആലോചനയോടു ജില്ലയിലെ ചില നേതാക്കൾക്ക് അതൃപ്തിയുണ്ടെന്നാണു വിവരം. സുധാകരൻ മത്സരിച്ചാൽ പിന്തുണയ്ക്കേണ്ടി വരുമെന്ന് അമ്പലപ്പുഴ സീറ്റ് മോഹികളെ നേതൃത്വം ധരിപ്പിച്ചിട്ടുണ്ട്.
എന്നാൽ, മത്സരിക്കുമോ എന്ന കാര്യത്തിൽ സുധാകരൻ ഇതുവരെ മനസ്സു തുറന്നിട്ടില്ല.
അടുപ്പമുള്ളവരോടു പോലും അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. ഒരു പാർട്ടിയിലേക്കും പോകുന്നില്ലെന്നും ആരുടെയും സ്ഥാനാർഥിയാകാനില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
ഈയാഴ്ച തന്നെ അദ്ദേഹം പത്രസമ്മേളനം നടത്തി നിലപാട് വ്യക്തമാക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

