
തുറവൂർ∙ ലക്ഷ്യമിട്ട രീതിയിൽ ഉയരപ്പാത നിർമാണം നീങ്ങുന്നു.
അരൂർ–തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ 68 ശതമാനം ജോലികൾ പൂർത്തിയായി. 2023 ഫെബ്രുവരിയിലാണ് നിർമാണം തുടങ്ങിയത്.
2026 ഫെബ്രുവരി അവസാനം പൂർത്തിയാക്കുന്ന വിധമാണ് നിർമാണം. 12.75 കിലോ മീറ്റർ പാതയിൽ റാംപ്, ടോൾ ഗേറ്റ് എന്നിവയടക്കം 403 തൂണുകളാണ് നിർമിക്കുന്നത്.
ഇതിൽ 394 തൂണിന്റെ നിർമാണം പൂർത്തിയായി. ഇനി 9 തൂണുകൾ മാത്രമാണ് നിർമിക്കാനുള്ളത്.
പാതയ്ക്കു മാത്രമായി 354 തൂണുകളാണ് ഉള്ളത്.9 മീറ്റർ ഉയരത്തിലുള്ള ചിറക് വിരിച്ചിരിക്കുന്ന തൂണുകൾക്ക് മുകളിൽ കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിച്ചതിനു ശേഷം 24 മീറ്റർ വീതിയിലാണ് പാത ഒരുങ്ങുന്നത്.
തുറവൂർ– പാട്ടുകുളങ്ങര, കുത്തിയതോട്–ചമ്മനാട്, എരമല്ലൂർ–ചന്തിരൂർ, ചന്തിരൂർ –അരൂർ ക്ഷേത്രം കവല, ക്ഷേത്രം കവല–അരൂർ ബൈപാസ് എന്നിങ്ങനെ 5 റീച്ചുകളായാണു വർക്കുകൾ നടക്കുന്നത്. 5 റീച്ചുകളിലായി തൂണുകൾക്ക് മുകളിൽ 7 കിലോമീറ്റർ പാതയുടെ കോൺക്രീറ്റിങ് പൂർത്തിയായി.
തുറവൂർ ജംക്ഷൻ, അരൂർ ബൈപാസ് കവല എന്നിവിടങ്ങളിലെ അപ്രോച്ച് റോഡിലൂടെ മാത്രമാണ് ഉയരപ്പാതയിലേക്ക് കയറുന്നതിനും ഇറങ്ങാനുമുള്ള സൗകര്യം.
കുത്തിയതോട്, ചന്തിരൂർ എന്നിവിടങ്ങളിലെ റാംപുകളിലൂടെ ഉയരപ്പാതയിൽ നിന്നു താഴേക്കിറങ്ങാൻ സൗകര്യമുള്ളത്. റാംപുകളുടെ നിർമാണം നടന്നു വരികയാണ്.
ഇതുകൂടാതെ 28 മീറ്റർ വീതിയിൽ ഉയരപ്പാതയുടെ മുകളിൽ തന്നെ വാഹനങ്ങളുടെ ടോൾ പിരിക്കാനുള്ള ടോൾ ബൂത്തിന്റെ നിർമാണം നടക്കുന്നു.
വെല്ലുവിളിയായി കാന നിർമാണം
അരൂർ–തുറവൂർ ഉയരപ്പാതയുടെ പ്രധാന വെല്ലുവിളിയാണ് കാന നിർമാണം. കാന നിർമാണം പൂർത്തിയാകാത്തതുമൂലം വെള്ളം കെട്ടിനിന്നു പാതയിലെ റോഡുകൾ തകരുകയാണ്.
നിർമാണം പൂർത്തിയാക്കിയ കാനയിൽ നിന്നു പാതയോരത്തുള്ള ഇട തോടുകളിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിനുള്ള പഞ്ചായത്തുകളുടെ അനുമതിക്കായി കരാറുകാർ സമീപിച്ചെങ്കിലും 6 മാസം വൈകിയാണ് അനുമതി നൽകിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]