കായംകുളം ∙ പുള്ളിക്കണക്ക് എൻഎസ്എസ് ഹൈസ്കൂളിലെ 106– ാം ബൂത്തിൽ കള്ളവോട്ട് നടന്നതായി പരാതി. ബൂത്തിലെ 922– ാം ക്രമനമ്പർ വോട്ടറായ അനന്തകൃഷ്ണൻ വോട്ട് ചെയ്യാൻ എത്തിയപ്പോഴാണു മറ്റാരോ വോട്ട് ചെയ്തെന്നു ബോധ്യമായത്.
ഉച്ചയ്ക്ക് 12.30നാണ് അനന്തകൃഷ്ണൻ വോട്ട് ചെയ്യാൻ എത്തിയത്. വോട്ട് മറ്റാരോ ചെയ്തെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
തുടർന്ന് ടെൻഡർ വോട്ട് ചെയ്ത് അനന്തകൃഷ്ണൻ മടങ്ങി. ടെൻഡർ വോട്ട് സാധാരണ വോട്ടെണ്ണലിൽ പരിഗണിക്കില്ല.
സ്ഥാനാർഥികളുടെ വോട്ട് തുല്യനിലയിൽ എത്തിയാലെ ടെൻഡർ വോട്ട് പൊട്ടിക്കുകയുള്ളു.
സിപിഎം എന്ന് യുഡിഎഫ്
∙ കായംകുളം അസംബ്ലി മണ്ഡലത്തിൽ പല ബൂത്തുകളിലും സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തതായി യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റ് യു.മുഹമ്മദ് ആരോപിച്ചു. പുള്ളിക്കണക്ക് എൻഎസ്എസ് സ്കൂളിലെ 106 -ാം ബൂത്തിൽ നടന്നത് ഒറ്റപ്പെട്ട
സംഭവമല്ല. നിയോജക മണ്ഡലത്തിലെ വിദേശത്തുള്ളവരുടെ വോട്ടുകൾ വ്യാപകമായി കള്ളവോട്ട് ചെയ്യിച്ചതായി യു.മുഹമ്മദ് പറഞ്ഞു.
തെളിവുകൾ ശേഖരിച്ച് ഇലക്ഷൻ കമ്മിഷന് പരാതി നൽകുമെന്നും അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

