ആലപ്പുഴ ∙ ഗുരുഭക്തി നിറഞ്ഞൊഴുകിയ ചടങ്ങുകളോടെ നാടെങ്ങും ചതയദിനം ആഘോഷിച്ചു. ഘോഷയാത്രകൾ, സമ്മേളനങ്ങൾ, സമൂഹസദ്യ, ആനുകൂല്യങ്ങളുടെ വിതരണം തുടങ്ങിയവയായിരുന്നു പ്രധാന പരിപാടികൾ. കാർത്തികപ്പള്ളി, ചെങ്ങന്നൂർ, ചേർത്തല, കണിച്ചുകുളങ്ങര, പാണാവള്ളി, അരൂർ എന്നിവിടങ്ങളിലാണു എസ്എൻഡിപി യൂണിയൻ, മേഖലാ തലത്തിലുള്ള പരിപാടികൾ നടന്നത്.
ജില്ലയിലെ മറ്റിടങ്ങളിൽ ശാഖാതലത്തിൽ വിവിധ പരിപാടികൾ നടത്തി.ചേർത്തല യൂണിയന്റെ നേതൃത്വത്തിൽ നഗരസഭ മൈതാനിയിൽ നിന്ന് യൂണിയൻ മൈതാനി വരെ ഘോഷയാത്ര നടത്തി. തുടർന്നു നടന്ന ജയന്തി സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.
മേഖല ചെയർമാൻ കെ.പി.നടരാജൻ അധ്യക്ഷത വഹിച്ചു.
കണിച്ചുകുളങ്ങര യൂണിയന്റെ നേതൃത്വത്തിൽ കണിച്ചുകുളങ്ങര ദേവസ്വം സ്കൂൾ മൈതാനിയിൽ നടന്ന സമ്മേളനം പി.പി.ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ അധ്യക്ഷനായി.ചെങ്ങന്നൂർ യൂണിയനു കീഴിൽ ചെറിയനാട് മേഖലാതല ആഘോഷം യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്തു.
മേഖലാ അധ്യക്ഷ സുമ സുരേഷ് അധ്യക്ഷത വഹിച്ചു. ഘോഷയാത്ര, സമൂഹസദ്യ എന്നിവ നടന്നു.
അരൂർ മേഖലാ കമ്മിറ്റിയുടെ ജയന്തി റാലിയിൽ 29 ശാഖകളിൽ നിന്നുള്ളവർ പങ്കെടുത്തു. പൊതുസമ്മേളനം, മംഗല്യനിധി, സ്കോളർഷിപ് എന്നിവയുടെ വിതരണം പ്രതിഭകളെയും കർഷകരെയും ആദരിക്കൽ തുടങ്ങിയവയും നടത്തി.
സമാപന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി.പി.ത്രിദീപ്കുമാർ അധ്യക്ഷനായി.
പാണാവള്ളി മേഖലാ ഘോഷയാത്ര ചലച്ചിത്രനടൻ ബൈജു എഴുപുന്ന ഫ്ലാഗ് ഓഫ് ചെയ്തു.
മണപ്പുറത്തുനിന്നു തുടങ്ങിയ ഘോഷയാത്ര പൂച്ചാക്കൽ ശ്രീകണ്ഠേശ്വരത്തു സമാപിച്ചു. സമ്മേളനം എസ്എൻഡിപി യോഗം പ്രസിഡന്റ് ഡോ.
എം.എൻ.സോമൻ ഉദ്ഘാടനം ചെയ്തു. മേഖലാ ചെയർമാൻ കെ.എൽ.അശോകൻ അധ്യക്ഷനായി.കാർത്തികപ്പള്ളി യൂണിയന്റെ പരിപാടികൾക്കു പ്രസിഡന്റ് കെ.അശോക പണിക്കർ പതാക ഉയർത്തി.
യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ശരത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സന്ദേശ വിളംബരവാഹനറാലി യൂണിയൻ സെക്രട്ടറി ആർ.രാജേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജയന്തി ഘോഷയാത്ര നാരകത്തറ ജംക്ഷനിൽനിന്നു തുടങ്ങി യൂണിയൻ ആസ്ഥാന മന്ദിരത്തിൽ സമാപിച്ചു. സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡംഗം എ.അജികുമാർ ഉദ്ഘാടനം ചെയ്തു. കെ.അശോക പണിക്കർ അധ്യക്ഷനായി.
ഈഴവർ ഒന്നാകാത്തതുകൊണ്ടാണ് നന്നാകാത്തത്: വെള്ളാപ്പള്ളി നടേശൻ
സംഘടിത സമുദായങ്ങൾ ഈഴവരെ വോട്ട് ബാങ്കായി മാറ്റി വിഹാരകേന്ദ്രങ്ങളിൽ കയറിപ്പറ്റി സമ്പത്തെല്ലാം കൊത്തിക്കൊണ്ടുപോകുന്ന സാഹചര്യമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എസ്എൻഡിപി യോഗം മാന്നാർ യൂണിയന്റെ നേതൃത്വത്തിൽ നടന്ന ചതയസംയുക്ത മഹാസമ്മേളനം ഉദ്ഘാടനവും മാന്നാർ എസ്എൻഡിപി യൂണിയൻ ഓഫിസ് കെട്ടിട സമർപ്പണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഈഴവർ ഒന്നാകാത്തതുകൊണ്ടാണു നന്നാകാത്തത് എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എസ്എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ ഭദ്രദീപം തെളിച്ചു. ജനറൽ സെക്രട്ടറി പദത്തിൽ 3 പതിറ്റാണ്ട് പിന്നിടുന്ന വെള്ളാപ്പള്ളി നടേശന് മാന്നാർ യൂണിയന്റെ ആദരവായി നിർമിച്ച വെള്ളാപ്പള്ളി നടേശൻ ഹാളിന്റെ സമർപ്പണം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.
ചികിത്സാ സഹായധന വിതരണം കൊടിക്കുന്നിൽ സുരേഷ് എംപിയും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കുള്ള പുരസ്കാര സമർപ്പണം രമേശ് ചെന്നിത്തല എംഎൽഎയും നിർവഹിച്ചു. യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ അധ്യക്ഷനായി.
യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ചതയഘോഷയാത്ര മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]