സംസ്കാര സാഹിതി ദക്ഷിണമേഖല ക്യാംപ് ആലപ്പുഴയിൽ
ആലപ്പുഴ ∙ സംസ്കാര സാഹിതി ദക്ഷിണ മേഖല ക്യാംപ് ഒക്ടോബർ 5നും 6നും ആലപ്പുഴയിൽ നടത്തും. സ്വാഗതസംഘം രൂപീകരണ യോഗം 13നു രാവിലെ 10ന് ഡിസിസി ഹാളിൽ ചേരും.
സംസ്ഥാന ചെയർമാൻ സി.ആർ.മഹേഷ് എംഎൽഎ പങ്കെടുക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെട്ടതാണു ദക്ഷിണമേഖല.
താൽക്കാലികഅധ്യാപകർ
കണ്ടല്ലൂർ∙ പുതിയവിള ഗവ.എൽപിഎസിൽ അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10.30ന് നടക്കും.
ടിടിസി, കെ ടെറ്റ് എന്നിവ ഉണ്ടാകണം.
തിമിര ശസ്ത്രക്രിയ
മങ്കൊമ്പ് ∙ അവിട്ടം തിരുനാൾ ഗവ. വൊക്കേഷനൽ എച്ച്എസ്എസ് നാഷനൽ സർവീസ് സ്കീം യൂണിറ്റും കുട്ടനാട് ലയൺസ് ക്ലബ്ബും തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാംപും കുട്ടികൾക്കുള്ള സൗജന്യ കണ്ണട
വിതരണവും 10നു നടക്കും. വൈഎംപിഎസി ഗ്രന്ഥശാല ഹാളിൽ രാവിലെ 10 മുതൽ 2 വരെയാണു ക്യാംപ്.
ഉപവാസ പ്രാർഥന
ഭരണിക്കാവ്∙ ഡിവൈൻ വർഷിപ്പ് സെന്റർ കെപി റോഡിൽ കോയിക്കൽ ജംക്ഷൻ പെട്രോൾ പമ്പിനു സമീപം നടത്തുന്ന ഉപവാസ പ്രാർഥന ഇന്ന് മുതൽ 14 വരെ ദിവസവും രാവിലെ 10.30 മുതൽ 1.30 വരെ നടക്കും.
വൈദ്യുതി മുടക്കം
പുന്നപ്ര ∙ ഇന്ദിരാ ജംക്ഷൻ, കൽപേനി,എകെജി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ ഒന്ന് വരെ വൈദ്യുതി മുടങ്ങും. ആലപ്പുഴ∙നോർത്ത് സെക്ഷൻ പരിധിയിലെ വാരിയത്ത്,പഠിപ്പുര,എച്ച്ടി ഫെഡറൽ ബാങ്ക്,വാരിയത്ത് വെസ്റ്റ്,ചന്ദ്ര ഫ്യുവൽസ്, സഹൃദയ എച്ച്ടി, തത്തംപള്ളി, കാപ്പിമുക്ക്, ഹൗസിങ് കോളനി, ഹൗസിങ് കോളനി വെളി, ഭീമ, കോർത്തശേരി, എഇസി റസിഡൻസി, ജോൺസ് അമ്പ്രല, തോട്ടുങ്കൽ പ്ലാസ എന്നീ ട്രാൻസ്ഫോമർ പരിധികളിൽ ഇന്നു രാവിലെ 9.00 മുതൽ 2.00 വരെ വൈദ്യുതി മുടങ്ങും
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]