തുറവൂർ ∙ അരൂർ–തുറവൂർ ഉയരപ്പാതയുടെ ഭാഗമായി വൈദ്യുത ലൈനുകൾ മാറ്റി കേബിളുകൾ സ്ഥാപിക്കുന്ന ജോലി അരൂർ ബൈപാസ് കവലയിൽ തടസ്സപ്പെട്ടു. വൈദ്യുതി കേബിളുകൾ സ്ഥാപിക്കുന്ന ജോലി സമീപത്തെ ബാങ്കിന്റെ അധീനതയിലുള്ള സ്ഥലത്തിന് തറവാടക നൽകാത്ത പേരിൽ ബാങ്ക് അധികൃതർ തടസ്സപ്പെടുത്തിയതായി പരാതി.
ബൈപാസ് കവലയ്ക്കു സമീപം പാതയ്ക്കു കുറുകെ 30 മീറ്റർ നീളത്തിൽ 20 മീറ്റർ ഉയരത്തിലാണ് കേബിളുകൾ സ്ഥാപിക്കുന്നത്.
മുൻപ് വൈദ്യുതി കമ്പികളിലായികുന്നു. എന്നാൽ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് സുരക്ഷയുടെ ഭാഗമായി വൈദ്യുതി കമ്പിക്കു പകരം വൈദ്യുതി കേബിളുകളാക്കി മാറ്റി.
ഇതേത്തുടർന്ന് നിലവിലെ ടവർ മാറ്റി തൽസ്ഥാനത്ത് കേബിളുകൾ വലിക്കുന്നതിനായി പുതിയ ടവറുകൾ സ്ഥാപിക്കുന്നതിന് ജോലി നടന്നു വരികയായിരുന്നു.
പാതയുടെ കിഴക്കുഭാഗത്ത് നിർമിക്കുന്ന വൈദ്യുതി ടവർ സമീപത്ത് ഗ്രാമീൺ ബാങ്ക് ഉടമസ്ഥതയിലുള്ള 18 സെന്റ് പുരയിടത്തിലാണ് നിർമാണ സാമഗ്രികൾ സൂക്ഷിക്കുന്നതും നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതും. ഇതേ തുടർന്ന് ബാങ്ക് അധികൃതർ മാസവാടക ഇനത്തിൽ ഒരുലക്ഷം രൂപ ഉയരപ്പാത നിർമാണ കരാരുകാരോടു ആവശ്യപ്പെട്ടതായാണ് കരാറുകാർ പറയുന്നത്.
ഇരു വിഭാഗവും തമ്മിൽ നടന്ന ചർച്ചയിൽ 50000 രൂപ നൽകാമെന്ന ധാരണയിൽ ജോലി നടത്തുകയും ഒരുമാസത്തെ വാടക കരാറുകാർ ബാങ്കിന് നൽകി.
തുടർന്ന് വാടക നൽകാത്തതിനെ തുടർന്ന് ഭരണ സമിതി അംഗങ്ങൾ ഇന്നലെ ജോലി തടസ്സപ്പെടുത്തുകയായിരുന്നു. എന്നാൽ നിലവിൽ ഉണ്ടായിരുന്ന വൈദ്യുതി കമ്പികൾ പോകുന്ന സ്ഥലത്ത് കേബിളുകൾ സ്ഥാപിക്കുകയും പുതിയ ടവർ നിർമിക്കുകയുമാണ് ചെയ്യുന്നത്.
കെഎസ്ഇബി വൈദ്യുതി ലൈൻ പോയിരുന്ന സ്ഥലമായതിനാൽ വൈദ്യുതി വകുപ്പിന്റെ അധീനതയിലാണ് സ്ഥലമെന്നും അതിനാൽ പണം കൊടുക്കാൻ സാധിക്കില്ലെന്നാണ് ജോലി ഏറ്റെടുത്തിരിക്കുന്ന കരാർ കമ്പനി അധികൃതർ പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ജില്ലാകലക്ടർ ഇടപെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

