
ആലപ്പുഴ ജില്ലയിൽ ഇന്ന് (06-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ
∙ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല
വൈദ്യുതി മുടക്കം
ചെങ്ങന്നൂർ ∙ ബാലകൃഷ്ണ, സിവിൽ സ്റ്റേഷൻ, പുലിയൂർ വില്ലേജ്, ഫെഡറൽ ബാങ്ക് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.
അറിയിപ്പ്
ഇഗ്നോ: പ്രവേശനം ആരംഭിച്ചു
മാന്നാർ ∙ പരുമല ദേവസ്വം ബോർഡ് പമ്പാ കോളജിലെ ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബിരുദ, ബിരുദാനന്തര ബിരുദ, ഡിപ്ലോമ, സെമസ്റ്റർ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഇംഗ്ലിഷ്, ഹിന്ദി, ഫിലോസഫി, ഇക്കണോമിക്സ്, സോഷ്യൽ വർക്ക്, ഹിസ്റ്ററി, പിജിഡിഎസ്ടി, പിജിഡി ഐബിഒ തുടങ്ങിയ വിവിധ വിഷയങ്ങളിൽ 31ന് മുൻപ് അപേക്ഷിക്കണം. അപേക്ഷകൾ ഓൺലൈനായി: ignouadmission.samarth edu.in എന്ന ലിങ്ക് വഴി സമർപ്പിക്കാം. ഓഫ്ലൈൻ ആയി കോളജിൽ ചെയ്യാം. അപേക്ഷിക്കേണ്ട അവസാന ദിവസം 31. വിവരങ്ങൾക്ക് ഫോൺ: 62825 65562.
മസ്റ്ററിങ് ഇന്ന്
തലവടി ∙ പഞ്ചായത്ത് 11–ാം വാർഡിലെ സാമൂഹിക സുരക്ഷ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾക്കായുള്ള മസ്റ്ററിങ് ഇന്ന് 9 മുതൽ തലവടി ഗണേശ സേവാസമിതി ഓഫിസിൽ നടക്കുമെന്നു ബ്ലോക്ക് പഞ്ചായത്തംഗം അജിത്കുമാർ പിഷാരത്ത് അറിയിച്ചു.