
ആലപ്പുഴ ജില്ലയിൽ ഇന്ന് (06-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം
അമ്പലപ്പുഴ ∙ തോട്ടപ്പള്ളി പമ്പ് ഹൗസ്, നിയാസ്, ഐഷ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ വെമ്പാലമുക്ക് വടക്ക്, കാരപ്പറമ്പ്, പത്തിൽപാലം, ന്യു പത്തിൽപാലം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അവസരങ്ങൾ
ചേർത്തല∙ മുട്ടം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ്, മലയാളം ഗെസ്റ്റ് അധ്യാപക നിയമനത്തിനു 15 ന് മുൻപ് അപേക്ഷിക്കണം. 9037534230
ഗതാഗത നിയന്ത്രണം
∙ തൃശൂർ പൂരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 6 മുതൽ നാളെ ഉച്ചയ്ക്കു പകൽപൂരം കഴിയുന്നതു വരെ തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സ്വരാജ് റൗണ്ടിൽ പുലർച്ചെ 5 മുതൽ പൂരച്ചടങ്ങുകൾ അവസാനിക്കുന്നതു വരെ വാഹന പാർക്കിങ് അനുവദിക്കില്ല. സ്വകാര്യവാഹനങ്ങൾക്കു റൗണ്ടിന്റെ ഔട്ടർ റിങ് വരെ മാത്രമേ പ്രവേശനം അനുവദിക്കൂ. നഗരത്തിനുള്ളിൽ താമസിക്കുന്നവരുടെ വാഹനങ്ങൾക്ക് അനുമതി ലഭിക്കുന്നതിനായി വാഹനത്തിന്റെ റജിസ്ട്രേഷൻ രേഖയും തിരിച്ചറിയൽ രേഖയും കരുതണം.
റേഷൻ വിതരണം
∙ മേയ് മാസത്തെ റേഷൻ വിതരണം ഇന്നു മുതൽ