തുറവൂർ∙ പട്ടണക്കാട് പഞ്ചായത്തിലെ പത്മാക്ഷിക്കവല പ്രദേശത്തും പള്ളിത്തോട് തീരമേഖലയിലും ശുദ്ധജലക്ഷാമം വീണ്ടും രൂക്ഷം. പത്മാക്ഷിക്കവലയ്ക്കു സമീപം പൈപ്പ് പൊട്ടിയതാണ് 35 ദിവസമായി പഞ്ചായത്തിലെ 3,5 എന്നീ വാർഡുകളിൽ ശുദ്ധജലം മുടങ്ങിയതിനു കാരണം.
ഒരു മാസത്തോളമായി പട്ടണക്കാട് പഞ്ചായത്ത് ടാങ്കർ ലോറികളിൽ ശുദ്ധജലം വിതരണം ചെയ്യുകയാണ്. തുറവൂർ, കുത്തിയതോട് പഞ്ചായത്തിലെ തീരമേഖലയിൽ രണ്ടാഴ്ചയായി തീരദേശത്തെ ഒട്ടുമിക്ക വീടുകളിലും ശുദ്ധജലം കിട്ടുന്നില്ല.
കുത്തിയതോട് പഞ്ചായത്തിലെ 1,17 എന്നീ വാർഡുകളിലും തുറവൂർ പഞ്ചായത്തിലെ 1,17,18 വാർഡുകളിലും വെള്ളം കിട്ടുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
വർഷങ്ങളായി ഈ തീരമേഖലകളിൽ ശുദ്ധജലക്ഷാമം അനുഭവപ്പെടാറഉണ്ട്. പലപ്പോഴും ജനങ്ങൾ പ്രക്ഷോഭങ്ങൾ നടത്തുമ്പോഴാണ് ശുദ്ധജലം അൽപമെങ്കിലും ലഭിക്കുന്നത്.
ഇരുപഞ്ചായത്തുകളിലേക്കും ശുദ്ധജലം എത്തിക്കുന്നത് കുത്തിയതോട് പഞ്ചായത്ത് പരിധിയിലെ ശുദ്ധജല സംഭരണിയിൽ നിന്നാണ്. മുൻപ് ഒന്നിടവിട്ട
ദിവസങ്ങളിലാണ് ശുദ്ധജലവിതരണം നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഇരു പഞ്ചായത്തുകളിലേക്കും പമ്പ് ചെയ്യുന്ന സമയത്ത് തന്നെ ശുദ്ധജല വിതരണം നടത്തുന്നതിനാൽ തീരമേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലും ജലമെത്തുന്നത് നൂൽ പരുവത്തിലാണ്.
പലപ്പോഴും വെള്ളം ലഭിക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. കുത്തിയതോട് തുറവൂർ പഞ്ചായത്തിലേക്കുള്ള പമ്പിങ് ഒന്നിടവിട്ട ദിവസങ്ങളിലാക്കുന്നതിനു പഞ്ചായത്ത് കമ്മിറ്റി തീരുമാനം ജല അതോറിറ്റിക്ക് നൽകിയതായി തുറവൂർ പഞ്ചായത്ത് അംഗം വിമല വിൽസൺ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]