തുറവൂർ∙ അരൂർ – തുറവൂർ പാതയിൽ വാഹനങ്ങളുടെ നിയമലംഘനം ഗതാഗതക്കുരുക്കുകൾക്കും അപകടങ്ങൾക്കും കാരണമാകുന്നു.ഇടയ്ക്കു പെയ്യുന്ന മഴയിൽ പാതയിൽ വെള്ളം കെട്ടിനിൽക്കുന്നത് വകവയ്ക്കാതെ കെഎസ്ആർടിസി അടക്കമുള്ള വലിയ വാഹനങ്ങൾ ഇടതുഭാഗം ചേർന്നു മറ്റുവാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതു കാൽനട യാത്രികരെയും ചെറിയ വാഹനങ്ങളെയും പാതയോരത്തുള്ള വ്യാപാര സ്ഥാപനങ്ങളെയും ചെളിയഭിഷേകത്തിനു വിധേയമാക്കുകയാണ്.സ്കൂൾ കുട്ടികളുമായി പോയ ഒാട്ടോറിക്ഷയിലേക്കു ചെളിവെള്ളം തെറിച്ചതു വിദ്യാർഥികളെ ദുരിതത്തിലാക്കിയിരുന്നു.
ഇതുകൂടാതെ ഇടതുഭാഗം ചേർന്നുള്ള ഇരുചക്രവാഹന യാത്രികരുടെ പരക്കം പാച്ചിലും ഒട്ടേറെ അപകടങ്ങളാണ് ഉണ്ടാക്കുന്നത്. അരൂർ – തുറവൂർ പാതയിൽ കാനകളുടെ നിർമാണം പൂർത്തിയായിട്ടില്ലാത്തതിനാൽ വെള്ളക്കെട്ട് രൂക്ഷമായതോടെ കുഴികൾ നിറഞ്ഞു. ഇന്നലെ അരൂർ – കുമ്പളം പാലത്തിൽനിന്നു ചന്തിരൂർ കഴിഞ്ഞു കിട്ടാൻ ഒരുമണിക്കൂറോളം വേണ്ടിവന്നു.
ഇതുകൂടാതെ ചന്തിരൂർ മുതൽ അരൂർ ബൈപാസ് കവല വരെയും ഇതേ അവസ്ഥയായിരുന്നു. ചന്തിരൂർ മുതൽ അരൂർ വരെയുള്ള ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ ഗതാഗതം തടസ്സപ്പെടുത്തിയതാണു ഗതാഗതക്കുരുക്കിനു കാരണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

