കൈചൂണ്ടി ജംക്ഷൻ നിവാസികൾ കനത്ത ഞെട്ടലിലാണ്. കഞ്ഞിക്കുഴി ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയായ മണ്ണഞ്ചേരി സബീൽ മൻസിൽ കണ്ടത്തിൽ സബീൽ (18), കൂട്ടുകാരൻ മണ്ണഞ്ചേരി കുപ്പേഴം പടിഞ്ഞാറേ വീട്ടിൽ റിൻഷാദ് (20) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.
സുഹൃത്ത് മണ്ണഞ്ചേരി കുന്നപ്പള്ളി മോഴുപുറത്ത് ഷിജാസ് (19) അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രി ട്രോമാകെയർ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവർ സഞ്ചരിച്ച വാഹനം തെരുവുനായ്ക്ക് മുകളിൽ ഇടിച്ചാണ് അപകടമുണ്ടായത്.
കൈചൂണ്ടി ജംക്ഷനിൽ നിന്നു നൂറു മീറ്ററോളം തെക്കുമാറി പുലർച്ചെ 3.21 നായിരുന്നു സംഭവം. റോഡിന്റെ മധ്യഭാഗത്തു കൂടി പോയ നായയെ തെറ്റായ ദിശയിൽ വന്ന വാഹനം ഇടിക്കുകയായിരുന്നു.
തുടർന്ന് റോഡിൽ തലയിടിച്ച് വീണ ഇവർക്ക് പിന്നാലെ മറ്റൊരു വാഹനവും ഇടിച്ചു. റോഡിലെ ശബ്ദംകേട്ട് പുറത്തിറങ്ങിയ പരിസരവാസികളാണ് പരിക്കേറ്റവരെ കണ്ടെത്തിയത്.
നാട്ടുകാരനായ അസീസ് പറയുന്നത് പ്രകാരം പിന്നീട് അതുവഴിവന്ന ആംബുലൻസിലാണ് ഷിജാസിനെ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടസ്ഥലത്തെത്തിയ നോർത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് വണ്ടി മോഷണം പോയ വിവരം പുറത്തുവരുന്നത്.
ഉടമയായ കെ.ബി.പ്രമോദ് സ്റ്റേഷനിൽ എത്തിയ ശേഷമാണ് വാഹനം നഷ്ടപ്പെട്ട വിവരം അറിയുന്നത്.
പൂട്ടുതകർത്ത് മോഷ്ടിച്ചെടുത്ത വാഹനത്തിലാണ് സംഘം സഞ്ചരിച്ചിരുന്നത്. മരിച്ച സബീലിന്റെ മാതാപിതാക്കൾ സുധീറും സുറുമിയുമാണ്.
സഹോദരങ്ങൾ: സഹൽ, ബിലാൽ. റിൻഷാദിന്റെ മാതാപിതാക്കൾ അബ്ദുൽ റഷീദും ഷംനയുമാണ്.
സഹോദരങ്ങൾ: റംസി, റിദ. സംഘം സഞ്ചരിച്ച വാഹനത്തിൽ ഇടിച്ച വണ്ടി ഓടിച്ചിരുന്ന കോമളപുരം വളവുങ്കൽ റിജോ ജോൺസൺ (24), ഒപ്പമുണ്ടായിരുന്ന അക്ഷയ് വിൻസന്റ് (25) എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.
റിജോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

