
അമ്പലപ്പുഴ ∙ ട്രോളിങ് നിരോധനം കഴിഞ്ഞ് മത്സ്യബന്ധനത്തിന് പോയി തിരികെ വന്ന ബോട്ടുകളിൽ കണവയും കഴന്തൻ ചെമ്മീനും കിളി മീനും. കഴന്തൻ കിലോ ഗ്രാമിന് 235–245 രൂപ വരെയും കണവ 540–550 വില വരെയും കിളിമീൻ 160–170 രൂപയ്ക്കും വിറ്റു. തോട്ടപ്പള്ളി തുറമുഖത്തിനു വെളിയിൽ നങ്കൂരമിട്ട
ബോട്ടുകളിൽ നിന്ന് കാരിയർ വള്ളങ്ങൾ പോയി മീനുകൾ ലേല ഹാളിൽ എത്തിച്ചു.
ചില ബോട്ടുകൾ അഴീക്കൽ കായലിൽ നങ്കൂരമിട്ട ശേഷം മീൻ ലോറിയിൽ തോട്ടപ്പള്ളി തുറമുഖത്ത് എത്തിച്ചു വിറ്റു.
ഒന്നര ലക്ഷം മുതൽ 3 ലക്ഷം രൂപയുടെ മീൻ വിറ്റ ബോട്ടുകളുണ്ട്. വരും ദിവസങ്ങളിൽ ബോട്ടുകൾക്ക് മീൻ കിട്ടിയാൽ സുലഭമായി മീനുകൾ വില കുറച്ച് വാങ്ങാമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
തോട്ടപ്പള്ളി തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനം പൂർത്തിയായാൽ മാത്രമാകും ബോട്ടുകൾക്കും വലിയ വള്ളങ്ങൾക്കും പുലിമുട്ടിനുള്ളിൽ നങ്കൂരമിടാൻ സാധിക്കുക. 12 കോടി രൂപ ചെലവിൽ 2011യിൽ പൂർത്തിയാക്കിയ തുറമുഖത്തിന്റെ കവാടം മണലടിഞ്ഞ് അടയുന്നത് പതിവാണ്. ചെറിയ വള്ളങ്ങൾ മാത്രമാണ് കവാടം വഴി കയറിയിറങ്ങി പോകുന്നത്.വികസനത്തിന് കേന്ദ്ര അനുമതി കിട്ടാൻ പദ്ധതി സമർപ്പിച്ചിട്ട് 9 വർഷം കഴിഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]