മാവേലിക്കര ∙ ഒരിടവേളയ്ക്കു ശേഷം മാവേലിക്കര മേഖലയിൽ മോഷണം വർധിക്കുന്നു. റെയിൽവേ സ്റ്റേഷനു സമീപം കൊറ്റാർകാവ് പുതുപ്പറമ്പിൽ എബിയുടെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പതിനേഴര പവന്റെ സ്വർണാഭരണം മോഷണം പോയതു കഴിഞ്ഞ വ്യാഴാഴ്ചയാണ്.
അലമാരയിൽ 2 ഡപ്പിയിൽ സൂക്ഷിച്ചിരുന്ന എബിയുടെയും സഹോദരിയുടെയും ഒരു പവൻ വീതം വരുന്ന ലോക്കറ്റ് ഉൾപ്പെടെ 5 പവന്റെ 2 മാല, ഒരു പവന്റെ മറ്റൊരു മാല, ഒരു പവൻ വീതമുള്ള 2 സ്വർണവളകൾ, 2 പവന്റെ പാദസരം, ഒരു ഗ്രാമിന്റെ കുരിശ് ലോക്കറ്റുള്ള ഒന്നര പവൻ മാല, ഒരു പവന്റെ കൈച്ചെയിൻ, രണ്ടര ഗ്രാമിന്റെ 2 മോതിരം, ഡയമണ്ട്സിന്റെ കമ്മൽ എന്നിവ ഉൾപ്പെടെയാണു മോഷണം പോയത്.
കഴിഞ്ഞ വെള്ളിയാഴ്ച പകൽ കണ്ടിയൂരിൽ 2 ഇടങ്ങളിൽ മോഷണം നടന്നു. വിലാസം ചോദിച്ചു വീട്ടിലെത്തിയ യുവാവ് മുളകുപൊടിയെറിഞ്ഞ ശേഷം വയോധികയുടെ മൂന്നരപ്പവന്റെ മാല വലിച്ചു പൊട്ടിച്ചു കടന്നുകളഞ്ഞു.
കണ്ടിയൂർ പള്ളിയിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന സതിയമ്മയുടെ (73) മാലയാണു പൊട്ടിച്ചെടുത്തത്. അന്നേ ദിവസം തന്നെ സമീപത്തെ മറ്റൊരു വീടിന്റെ വരാന്തയിൽ നിന്നു മൊബൈൽ ഫോണും പഴ്സും മോഷണം പോയിരുന്നു.
മൊബൈൽ ഫോൺ തൊട്ടടുത്ത ദിവസം ഈരേഴ കമ്പനിപ്പടിക്കു സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ടിരുന്നു.
ഒരിടവേളയ്ക്കു ശേഷം നഗരത്തിലും പരിസര പ്രദേശങ്ങളിലും മോഷണം വ്യാപകമാകുന്നതായി പരാതിയുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

