
അയൽവാസിയുടെ വീട് കയറി ആക്രമണം: ക്വട്ടേഷൻ നൽകിയ സ്ത്രീ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ
അമ്പലപ്പുഴ ∙ അയൽവാസികൾ തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്ന് വീട് കയറി ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെയും ക്വട്ടേഷൻ നൽകിയ സ്ത്രീയെയും അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്ത് തൃക്കൊടിത്താനം പൊലീസിന് കൈമാറി. പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ വീട്ടിൽ പ്രമോദ് (27), നാലുകോടി പുത്തൻപുരക്കൽ സാന്റിയ(42) എന്നിവരെയാണ് സ്റ്റേഷൻ ഓഫിസർ എം.പ്രതീഷ് കുമാറും സംഘവും ഞായറാഴ്ച പിടികൂടിയത്.
തൃക്കൊടിത്താനം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പ്രമോദ് വീടു കയറി ആക്രമിച്ചത്. ഇതിനു ശേഷം ഇരുവരും ഒളിവിലായിരുന്നു.
കൊലക്കേസ് പ്രതി കൂടിയാണ് പ്രസാദ്. ഗ്രേഡ് എസ്ഐ വേണുഗോപാൽ, സിവിൽ പൊലീസ് ഓഫിസർ വിഷ്ണു,ഹോംഗാർഡ് പ്രദീപ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]