പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട
വിവാദങ്ങളിൽ സംസ്ഥാന സർക്കാരിനും യു.ഡി.എഫ് നേതൃത്വത്തിനും ശക്തമായ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്. അധികാരം നൽകിയ ജനങ്ങൾക്ക് തന്നെ അതിൽ നിന്ന് താഴെയിറക്കാനും, ആവശ്യമെങ്കിൽ അതിനപ്പുറം എതിർക്കാനുമുള്ള ശേഷിയുണ്ടെന്ന് യൂത്ത് ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൾ ലത്തീഫ് വ്യക്തമാക്കി.
ഈ യാഥാർത്ഥ്യം യു.ഡി.എഫ് നേതൃത്വത്തിന് ബോധ്യമില്ലാതിരിക്കില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടിക്കാണിച്ചു. മതേതര കേരളത്തിന് നൽകിയ ഉറപ്പുകളിലും പ്രതീക്ഷകളിലും യു.ഡി.എഫ് യാതൊരുവിധ മാറ്റവും വരുത്തുകയില്ലെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും മുസ്തഫ അബ്ദുൾ ലത്തീഫ് തന്റെ സമൂഹമാധ്യമ കുറിപ്പിലൂടെ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

